Your Image Description Your Image Description

ഷാർജ: ഷാർജയിൽ സർക്കാർ വനിതാ ജീവനക്കാർക്ക് ‘കെയർ ലീവ്’ എന്ന പുതിയ അവധി പദ്ധതി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. രോഗിയായോ വൈകല്യമുള്ളതോ ആയ കുട്ടിയെ പ്രസവിക്കുന്ന അമ്മമാർക്ക് തുടർ ശുശ്രൂഷ ആവശ്യമായ സാഹചര്യത്തിൽ ഈ അവധി അനുവദിക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

രോഗമുള്ള കുഞ്ഞുങ്ങളെ വളർത്തുന്ന, ജോലി ചെയ്യുന്ന അമ്മമാർക്ക് പിന്തുണ നൽകുന്നതിനായി ഷാർജ മനുഷ്യവിഭവ ശേഷി വിഭാഗം ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അൽ സആബിയാണ് പുതിയ നിയമത്തിന്റെ പ്രഖ്യാപനം നടത്തിയത്. മെറ്റേണിറ്റി ലീവ് (പ്രസവാവധി) കഴിഞ്ഞു തുടങ്ങുന്ന ഈ അവധി ആദ്യഘട്ടത്തിൽ ഒരു വർഷം വരെ നൽകപ്പെടും. രോഗാവസ്ഥ തുടരുന്നു എന്നതിനുള്ള മെഡിക്കൽ റിപ്പോർട്ട് ഉന്നത മെഡിക്കൽ അതോറിറ്റികൾ അംഗീകരിച്ചാൽ അവധി ഏകദേശം മൂന്നു വർഷം വരെ പ്രതിവർഷം പുതുക്കി അനുവദിക്കാവുന്നതാണ്.

കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുന്ന സാഹചര്യത്തിൽ അവധി അവസാനിപ്പിക്കുകയും മെഡിക്കൽ നിർദേശത്തിനനുസരിച്ച് അമ്മയ്ക്ക് ജോലി തുടരാൻ വേണ്ടി ഔദ്യോഗിക അനുമതി നൽകുകയും ചെയ്യും. മൂന്ന് വർഷത്തെ പരമാവധി കാലാവധി പിന്നിട്ടിട്ടും അവധി തുടരേണ്ട സാഹചര്യം ഉണ്ടാകുന്ന പക്ഷം വിഷയത്തിൽ ഹയർ ഹ്യൂമൻ റിസോഴ്സ് കമ്മിറ്റി ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *