Your Image Description Your Image Description

അടുത്തിടെയായി എം ജി ശ്രീകുമാർ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ആദ്യം കടലിലേക്ക് മാലിന്യങ്ങൾ എടുത്തെറിഞ്ഞു എന്നതായിരുന്നു കേസ്. അതിന്റെ കാര്യങ്ങളൊക്കെ ഒന്നോക്കി വന്നപ്പോഴിതാ അടുത്ത പുലിവാല്. റാപ്പർ വേദന അറിയില്ല എന്ന് പറഞ്ഞാണ് അദ്ദേഹം വീണ്ടും വിവാദത്തിൽ പെടുന്നത്.
എന്നാൽ വേടനെ അറിയില്ലെന്ന പരാമർശത്തിന് വ്യാപകവിമർശനം ഏറ്റുവാങ്ങേണ്ടിവന്നതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട് . താൻ സ്വന്തം കാര്യമാത്രമാണ് പറഞ്ഞതെന്നും അത് വളച്ചൊടിക്കുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട് . ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു എം.ജി. ശ്രീകുമാർ.
കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കവെയായിരുന്നു എം.ജി. ശ്രീകുമാർ വേടനെ അറിയില്ലെന്ന് പറഞ്ഞത്. തന്റെ ലഹരി പാട്ടുപാടുമ്പോൾ ജനങ്ങൾ കൈയ്യടിക്കുമ്പോൾ കിട്ടുന്നതാണെന്നും എം.ജി. ശ്രീകുമാർ പറഞ്ഞിരുന്നു. സംഗീതം മാത്രമാണ് തന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാമർശത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. വേടന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മൃദുലാ ദേവിയുടെ വിമർശനം. ‘താങ്കൾക്ക് വേടനെ അറിയില്ലെങ്കിലും വേടൻ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനെക്കാൾ കൂടുതലായി, മാലിന്യം കായലിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയിൽവെച്ച് കെട്ടിയ താങ്കളെപ്പോലുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്’, എന്നായിരുന്നു മൃദുലാ ദേവിയുടെ കുറിപ്പ്.

ഇതിന് മറുപടിയായാണ് കമന്റിൽ എം.ജി. ശ്രീകുമാർ വിശദീകരണവുമായി എത്തിയത്. ‘ഒരു ചാനൽ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന് മറുപടിയായി എന്റെ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്. വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫെയ്‌സ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർഥിക്കുന്നു. അദ്ദേഹത്തിനും ബാൻഡിനും എല്ലാ നന്മകളും നേരുന്നു’,
എന്നും എം.ജി. ശ്രീകുമാർ കുറിക്കുകയുണ്ടായി.
എംജി ശ്രീകുമാർ അദ്ദേഹത്തിന് വേടനെ വ്യക്തിപരമായി അറിയില്ല എന്നുപറഞ്ഞാൽ അതൊരു കുറ്റം ആവുന്നതെങ്ങനെ എന്നാണ് മനസ്സിലാവാത്തത് ? രണ്ടു പേരും സംഗീത ലോകത്തു തന്നെ ഉള്ളതിനാൽ പരസ്പരം അറിയുക എന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അറിയില്ല എന്നത് ഒരു തെറ്റായി കാണാൻ കഴിയുന്നതെങ്ങനെയാണ്. എം ജി ശ്രീകുമാർ ഫോയിലോ ചെയ്യുന്ന പാട്ടുകളുടെ രീതിയും വേടൻ ഫോയിലോ ചെയ്യുന്ന പാട്ടുകളുടെ രീതിയും തികച്ചും വ്യത്യസ്തമാണ്. ഇനി അങ്ങനെ അല്ല എങ്കിൽ കൂടി ഇതെല്ലം തികച്ചും വ്യക്തിപരമായ കാര്യവുമാണ്. കുറച്ച അപ്ഡേറ്റഡ് ആയിരിക്കുക എന്നത് നല്ല കാര്യമാണെങ്കിലും അദ്ദേഹം അത് ആഗ്രഹിക്കുന്നില്ല എങ്കിൽ വിമര്ശിക്കേണ്ട കാര്യമില്ല എന്ന് സാരം. അതിനു ഇല്ലാത്ത പ്രശ്നങ്ങളും അർത്ഥങ്ങളും കണ്ടെത്തുന്നിടത്താണ് കുഴപ്പം. അപ്പോഴാണ് കാര്യങ്ങൾ കൈ വിട്ടു പോവുന്നത്.
സത്യം പറഞ്ഞാൽ പലർക്കും വേടനെ അറിയില്ലായിരുന്നു ,കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് ഇങ്ങനെ ഒരു റാപ്പർ ഉണ്ടെന്നും അയാൾ എത്രയും ഫേമസ് ആണെന്നും പലരും അറിയുന്നതുതന്നെ ,അതിനു ശേഷമാന് അയാളുടെ പല പാട്ടുകളും ആളുകൾ കേൾക്കുന്നത് . കവിത പോലെ നല്ല മൂർച്ചയുള്ള വരികൾ ആയതുകൊണ്ട് തന്നെ യുവതലമുറയിൽ പലർക്കും അത് സ്വീകാര്യവുമാണ്. അതൊന്നും അയാളെ അറിയില്ല എന്ന് പറഞ്ഞവരെ അടിക്കാനുള്ള വടിയായി ഉപയോഗിക്കരുതെന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *