Your Image Description Your Image Description

കേരളത്തിൽ, പ്രത്യേകിച്ച് തെക്കു ഭാഗമായ തിരുവനന്തപുരം ജില്ലയിൽ കണ്ടു വരുന്ന ഒരു മഹാ പ്രതിഭാസമാണ് ഉത്സവ സമയങ്ങളിൽ അമ്പലങ്ങളിൽ ഉറക്കെ പാട്ടുകൾ വയ്ക്കുന്നത്. സംഭവം അതിലൂടെ കടന്നു പോവുന്ന ചില ആളുകൾക്ക് ഈ സിനിമ ഗാനങ്ങൾ കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും അമ്പലങ്ങൾക്കടുത്ത് താമസിക്കുന്നവരുടെ കാര്യം മഹാ കഷ്ടമാണ്. അവർ പലപ്പോഴും ഉറക്കെയുള്ള ഈ പാട്ടുകളിൽ പെട്ട തല വേദനിച്ചും ഉറക്കം വരാതെയും കഷ്ടപ്പെടുന്നുണ്ട്. ഗര്ഭിണികളുടെയും കുട്ടികളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരുടെയും കാര്യമാണെങ്കിൽ പറയുകയും വേണ്ട.
ബിജെപി നേതാവിന്റെ മകളും അഭിനേത്രിയും മോഡലുമായ അഹാന കൃഷ്ണകുമാർ പല തവണയായി സോഷ്യൽ മീഡിയയിലെ താരമായി മാറിയ ആളാണ്. അറിഞ്ഞോ അറിയാതെയോ പലപ്പോഴായി ഇവർ വിവാദങ്ങളിൽ ചെന്ന് പെടാറുമുണ്ട്. വീടിനടുത്തുള്ള അമ്പലത്തിൽ ഉറക്കെ
പാട്ടു വെച്ചതിനെ തുടർന്ന് താരം നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
വീടിനടുത്തെ അമ്പലത്തിൽനിന്നുള്ള പാട്ടിന്റെ ഒച്ചയ്ക്കെതിരേ രൂക്ഷമായി തന്നെയാണ് നടി അഹാനാകൃഷ്ണകുമാർ പ്രതികരിച്ചത് . മരുതംകുഴിയിലെ വീടിനു സമീപമുള്ള അമ്പലത്തിന്റെ പാട്ടുപെട്ടിയിൽനിന്നുള്ള കാതടപ്പിക്കുന്ന ഒച്ചയിലെ പാട്ടുകളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ വിമർശനം.
ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നതു കാണാൻ താത്‌പര്യമുള്ളവർ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പിവെച്ച് അറിയിക്കേണ്ട ആവശ്യമില്ലെന്നും അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മാത്രമല്ല, അമ്പലത്തിൽനിന്ന് ഭക്തിഗാനത്തിനു പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്നും അഹാന ചൂണ്ടിക്കാട്ടുകയുണ്ടായി. രാവിലെ ഉണരുന്നത് തന്നെ ഈ പാട്ടു കേട്ടട്ടിട്ടാണെന്നും ചെവിയ്ക്കു യാതൊരു വിധ സമാധാനവും ഇതുകൊണ്ടു ഇല്ലെന്നും അഹാന പറയുന്നുണ്ട്. അമ്പലം വീടിനടുത്തു തന്നെ ആയതിനാൽ ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഏറ്റവും കഷ്ടം ഗര്ഭിണികളുടെയും ഹൃദയ സംബന്ധമായ അസുഖമുള്ളവരുടെയും കാര്യമാണെന്ന് പറയുന്ന അഹാന തന്റെ വീട്ടിലും ഗര്ഭിണിയുണ്ടെന്നും അവൾ ഈ അവസ്ഥ തരണം ചെയ്യാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും പറയുന്നുണ്ട്.

യൂട്യൂബിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് പുറമെ ‘ഇതാണോ കാവിലെ പാട്ടുമത്സരം’ എന്ന് ചോദിച്ച അഹാന ഒരാഴ്ചയിലേറെയായിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ലെന്നും കുറിച്ചിട്ടുണ്ട്. ‘വയ്യ എനിക്കീ പാട്ടുകാരെക്കൊണ്ട്’ എന്നും അഹാന മറ്റൊരു സ്‌റ്റോറിയിൽ കുറിച്ചു.
സംഭവം വൈറൽ ആയത്തോടുകൂടി അഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഒരു ബിജെപി നേതാവിന്റെ മകൾ ഇത്തരത്തിൽ ഹിന്ദു ദൈവങ്ങൾ കുടിയിരിക്കുന്ന അമ്പലത്തിനു എതിരായി പറയുന്നത് വളരെ കഷ്ടമാണ്. നീയൊക്കെ നിന്റെ അച്ഛനെ പറയിപ്പിക്കും എന്നാണ് ഒരാൾ ഇട്ടിരിക്കുന്ന കമെന്റ്. നീയൊക്കെ അഭിനയിക്കുന്ന സിനിമയേക്കാൾ കൊല്ലം അമ്പലത്തിൽ നിന്നും വരുന്ന പാട്ടുകൾ. ആദ്യം വേണ്ടത് ഭക്തിയാണ്. ആ മാർഗത്തിലൂടെ ചിന്തിക്കുമ്പോൾ ഇപ്പോൾ നീ പറഞ്ഞതിലെ തെറ്റു നിനക്ക് മനസ്സിലാവും. എന്നതാണ് മറ്റൊരു കമെന്റ്.
അതേസമയം അഹാനയെ അനുകൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. അഹനയുടെ നേരെ വാളെടുക്കുന്ന ഭക്തരുടെ ശ്രദ്ധക്ക്. ഈ കുട്ടി പറയുന്നത് അക്ഷരം പ്രതി ശരിയാണ്. അനുഭവിച്ചവർക്കെ അറിയൂ. വോട്ട് പിടിക്കാൻ വേറെ വഴി നോക്കിക്കൂടെ. സർക്കാരോ, കോടതിയോ ഇടപെട്ടാൽ മതവിശ്വാസത്തിനു എതിരായി എന്ന് ആരോപണം ഉയരും. ഇനിയെങ്കിലും നാട്ടുകാർ ഇത്തരം ശബ്ദ കോലാഹലത്തിനെതിരെ വരണം. ഈ കോപ്രായത്തിന് എതിരെ ശബ്ദം ഉയർത്തിയ ആളുടെ പേര് ” മുംതാസ് ” എന്നായിരുന്നെങ്കിൽ എത്ര എളുപ്പത്തിൽ പാകിസ്താൻ വിസ കിട്ടിയേനെ. എന്നിങ്ങനെയാണ് മറ്റു കമെന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *