Your Image Description Your Image Description

സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി കോ​ൺ​സു​ല​ർ വി​ഭാ​ഗ​ത്തി​​ന്റെ വി.​എ​ഫ്.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ര്യ​ട​ന​ദി​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​ഖ്യാ​പി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ ഖോ​ബാ​ർ വി.​എ​ഫ്.​എ​സ് കേ​ന്ദ്ര​ത്തി​ൽ മേ​യ് ഒ​മ്പ​ത്, 10, 16, 17, 23, 24, 30, 31, ജൂ​ൺ 13, 14, 20, 21, 27, 28 എ​ന്നീ തീ​യ​തി​ക​ളി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും.

ജു​ബൈ​ലി​ൽ മേ​യ് ഒ​മ്പ​ത്, 23, ജൂ​ൺ 13, 27 തീ​യ​തി​ക​ളി​ലും സ​കാ​ക (അ​ൽ ജൗ​ഫി)​ൽ മേ​യ് ഒ​മ്പ​തി​നും, വാ​ദി അ​ൽ ദ​വാ​സി​ർ, അ​ൽ ഖ​ഫ്ജി എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​യ് 16നും ​അ​റാ​റി​ൽ മേ​യ് 30നും ​ഹ​ഫ​ർ അ​ൽ ബാ​ത്വി​നി​ൽ മേ​യ് 23നും ​ഹാ​ഇ​ൽ, ഹു​ഫൂ​ഫ് (അ​ൽ അ​ഹ്​​സ്സ), അ​ൽ ഖു​റ​യാ​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജൂ​ൺ 13നും ​ബു​റൈ​ദ​യി​ൽ ജൂ​ൺ 27നു​മാ​ണ്​ സ​ന്ദ​ർ​ശ​നം. സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ അ​ട​ക്ക​മു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ പ​ര്യ​ട​ന ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്നും വി.​എ​ഫ്.​എ​സ് വെ​ബ് സൈ​റ്റി​ലൂ​ടെ മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ന​ട​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *