Your Image Description Your Image Description

കണ്ണൂർ : പെര്‍മിറ്റില്‍ അനുവദിച്ച സ്ഥലം മാറി പാര്‍ക്ക് ചെയ്ത രണ്ട് ഓട്ടോറിക്ഷകളും അനധികൃത ലൈറ്റ് ഘടിപ്പിച്ചതും നമ്പര്‍പ്ലേറ്റില്‍ രൂപ മാറ്റം വരുത്തിയതുമായ മൂന്ന് ഓട്ടോറിക്ഷകളും വാഹന പരിശോധനയില്‍ കണ്ടെത്തിയതായി ആര്‍ടിഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

8750 രൂപ പിഴ ചുമത്തി. നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കും മറ്റ് വാഹന ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടാകുന്ന തരത്തില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

നഗരപരിധിയിലെ ഓട്ടോറിക്ഷകളുടെയും മറ്റ് വാഹനങ്ങളുടെയും അനധികൃത പാര്‍ക്കിംഗ്, സര്‍വീസ് എന്നിവ സംബന്ധിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തുടര്‍ ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *