Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിലെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു.

ഈ ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. പ്രാദേശികമായി ‘സരയാത്ത്’ എന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവ്, മഴയ്‌ക്കൊപ്പം സജീവമായ കാറ്റും ഉണ്ടാകുന്ന ഒരു പ്രത്യേക പരിവർത്തന ഘട്ടമാണെന്ന് അൽ-അലി വിശദീകരിച്ചു. ഇത് ചില പ്രദേശങ്ങളിൽ കാഴ്ചാപരിധി 1,000 മീറ്ററിൽ താഴെയായി കുറച്ചേക്കാം.

ഇടയ്ക്കിടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാഹനമോടിക്കുന്നവർ, പ്രത്യേകിച്ച് ഹൈവേകളിലും മരുഭൂമിയിലെ റോഡുകളിലും സഞ്ചരിക്കുന്നവർ കാഴ്ചാപരിധി കുറവായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അൽ-അലി നിർദ്ദേശിച്ചു.

കടലിൽ പോകുന്നവർക്കും മുന്നറിയിപ്പുണ്ട്. ആറ് അടിയിൽ കൂടുതൽ ഉയരത്തിൽ തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും മറ്റും ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *