Your Image Description Your Image Description

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് രാഷ്ട്രീയ കേരളം കുറച്ചുദിവസമായി കണ്ടുകൊണ്ടിരിക്കുന്നത് റിപ്പോർട്ടിനെ തുടർന്നാണ് കേരളത്തിലെ കെപിസിസിയിലും ഡിസിസിയിലും ആകെ അഴിച്ചു പണി നടത്തണമെന്ന് തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയത്. എന്നാൽ തുടക്കം മുതൽ തന്നെ ഇതിൽ കോൺഗ്രസുകാർക്കിടയിൽ കല്ലുകടി തുടങ്ങി. അവരവരുടെ സ്ഥാനം വിട്ടുകൊടുക്കാൻ ആരും തയ്യാറായില്ല എന്നതാണ് പ്രധാനം. അഴിച്ചുപണിയുടെ തുടക്കം എന്ന നിലയിൽ കെപിസിസി അധ്യക്ഷനായിരിക്കുന്ന കെ സുധാകരനെ മാറ്റി പകരം കത്തോലിക്കാ വിഭാഗത്തിന് കൂടി താല്പര്യം ഉള്ള ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ള ആന്റോ ആന്റണിയെ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തുന്നതിനെതിരെ ശക്തമായി സുധാകരൻ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. സുധാകരന്റെ അനാരോഗ്യം കാരണം സ്വയം ഒഴിയുന്നു എന്ന പ്രഖ്യാപനം നടത്തിയാണ് കോൺഗ്രസിലെ ഒരു വിഭാഗം പുതിയ കെപിസിസി അധ്യക്ഷനെ അവരോധിക്കാനുള്ള നടപടികൾ ധൃതഗതിയിൽ തുടങ്ങിയത്. ഇതിന് രാഹുൽ ഗാന്ധിയും ഘർഗയും ഉൾപ്പെടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരും കുടപിടിച്ചു എന്ന് വേണം പറയാൻ. വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് ഇത് വഴിതെളിച്ചത് എന്നാൽ ഇപ്പോൾ ഇതിൽ ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ രാഹുൽമാൻ കൂട്ടത്തിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ പിന്നെയും വിവാദമാകുന്നത് കെപിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നും ആസ്ഥാനത്തേക്ക് ഉചിതനായ ആളെ എത്രയും വേഗം കൊണ്ടുവരണമെന്ന് ഉള്ള രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ പൊതുജനം. ഇത്തരത്തിൽ ഒരു അനിശ്ചിതത്വം തുടരുന്നത് യുവ അണികളെയും ബാധിക്കുമെന്നും ഇത് തിരഞ്ഞെടുപ്പിന് പ്രതികൂല അവസ്ഥ സൃഷ്ടിക്കും എന്നുമാണ് രാഹുലിന്റെ വിലയിരുത്തൽ. സുധാകരനെ മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ യാതൊരു അഭിപ്രായവും ഇല്ല എന്നും താൻ ആരോഗ്യവാനാണെന്നും ഇനിയും ആസ്ഥാനത്ത് തുടരാൻ താൻ എന്തുകൊണ്ടും യോഗ്യനാണ് എന്നും സ്വയം പ്രഖ്യാപിച്ചുകൊണ്ട് സുധാകരൻ രംഗത്ത് വരികയും അതിനെ പിൻതാങ്ങി കെ മുരളീധരൻ അടക്കമുള്ളവർ മുന്നിലേക്ക് വരികയും ചെയ്തു എന്നാൽ പ്രതിപക്ഷ നേതാവ് സതീശൻ ഉൾപ്പെടെയുള്ളവർ ഇപ്പോഴും മൗനത്തിലാണ് ഇതിനിടയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സംസ്ഥാന വാട്സ്ആപ്പ് ഗ്രൂപ്പിൽ തീരുമാനം എന്താണെങ്കിലും അത് ഉടൻ നടപ്പിലാക്കണമെന്നും ഇത്തരത്തിൽ അനിശ്ചിതത്വം തുടരുന്നത് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നത് തരത്തിലുള്ള നടപടിയാണ് എന്നുമുള്ള സന്ദേശം വന്നത്. കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനായി തുടരണം എന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിന് വലിയ താല്പര്യമൊന്നുമില്ല എന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ് കെ സുധാകരൻ തന്നെ ഈ സ്ഥാനത്ത് തുടരാൻ യോഗ്യൻ എന്ന നിലപാടിലല്ല യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരു വന്നാലും തങ്ങൾ സ്വീകരിക്കാൻ തയ്യാറാണ് എന്ന് പറയുമ്പോൾ തന്നെ സുധാകരനെ മാറ്റാനുള്ള തീരുമാനം ഉറപ്പായും നടപ്പിലാക്കും എന്നുള്ള കാര്യം കൂടി അറിഞ്ഞിട്ട് തന്നെയാണ് ഇത്തരത്തിൽ ഒരു സന്ദേശം പുറത്തുവിട്ടത്. അതുകൊണ്ടുതന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരൻ യോഗ്യനല്ല എന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്ന് വേണം കരുതാൻ. നേരത്തെ തന്നെ പല സ്ഥാനങ്ങളിലും ഇരിക്കുന്ന മുതിർന്ന നേതാക്കന്മാർ ഒഴിയാൻ തയ്യാറാവുന്നില്ല എന്നും ഇത് യുവ നേതാക്കന്മാർക്ക് മുന്നിലേക്ക് വരാനുള്ള അവസരം തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈകമാന്റിനെ കണ്ടിരുന്നു. നിലവിലെ തന്നെ കേരളത്തിലെ കോൺഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുന്ന സാഹചര്യത്തിൽ അധികാര പെട്ടെന്ന് യുവതലമുറയിലേക്ക് കൈമാറിയാൽ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ഭയം ഹൈക്കമാ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിന് ഹൈക്കമാന്റും മുതിരാത്തത്. ഹൈക്കമാന്റിനെ എതിരെയുള്ള ഒരു ശക്തമായ പ്രതിഷേധം കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിന്റെത്. കെ സുധാകരന്റെ എതിർപ്പിനെ തുടർന്ന് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ ഹൈക്കമാന്റെ നിലയുറപ്പിക്കേണ്ട കാര്യമില്ല തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാ പ്രവർത്തകരും ബാധ്യസ്ഥരാണ് അതുകൊണ്ടുതന്നെ ശക്തമായ ഒരു നിലപാട് എത്രയും വേഗം പറയേണ്ടത് നിലനിൽപ്പിനു തന്നെ ആവശ്യമാണ്. എന്നാൽ അത് ചെയ്യാതെ ഇത്തരം പരാതികളും പരിഭവങ്ങളും കേട്ട് മിണ്ടാതിരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന് ആകെ നാണക്കേട് ഉണ്ടാക്കുന്ന നടപടിയാണ് എന്ന് രാഹുൽ പറയാതെ പറയുന്നുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ പടർന്നുകൊണ്ടിരുന്ന വിദ്വേഷം യുവതലമുറയിലേക്കും പടർന്നു പിടിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ കോൺഗ്രസ് ആകെ പൊട്ടിപിളരാൻ സാധ്യത എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ഒക്കെ വിലയിരുത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *