Your Image Description Your Image Description

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോൾ വാർത്താമാധ്യമങ്ങൾ നിറഞ്ഞ നിൽക്കുന്ന താരം. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിനുശേഷമാണ് രേണു സുധി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നാൽ രേണുവിന്റെ പെരുമാറ്റവും രീതികളും മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആയിരുന്നു എന്ന് പറയാതെ വയ്യ ഇത് മുതലെടുത്തവരും ഇത് കണ്ട് ആക്ഷേപിച്ചവരും കൈയ്യടിക്കുന്ന വരും അങ്ങനെ സമൂഹത്തിൽ പല തട്ടിലാണ് രേണുവിന് സ്വീകരണം ലഭിക്കുന്നത്. കഴിഞ്ഞദിവസം തന്റെ ഫേസ്ബുക്ക് ലൈവ് വഴി തെറിയഭിഷേകം നടത്തിയവരോടൊക്കെ തിരിച്ച് ഭരണിപ്പാട്ട് തന്നെ പാടി രേണു സുധി രംഗത്ത് വന്നു. രേണു സുധിയുടെ ഫോട്ടോഷൂട്ടിനു പരിഹാസം. രേണുവിനെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിങ് നടത്തുകയും ചെയ്യുന്നുണ്ട്. തന്നെ പരിഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രേണു ചുട്ട മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് രേണു നല്‍കിയ മറുപടി ‘നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ്’ എന്നായിരുന്നു. രേണുവിനെ പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്. ‘രേണു പൃഥ്വിരാജിനോട് ഒരു ചാന്‍സ് ചോദിക്കെണേ. ഉറപ്പായും കിട്ടും. അത്രക്കും അഭിനയമാണ്. ഒരു രക്ഷയുമില്ല എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനും രേണു മറുപടി നല്‍കുന്നുണ്ട്. ‘അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും’ എന്നാണ് രേണു നല്‍കിയ മറുപടി.
മറ്റൊരു വിമര്‍ശന കമന്റ് ഇങ്ങനെ: ‘‘എന്റെ പൊന്നു ചേച്ചി നേരത്തെ ഇങ്ങനെ ആയിരുന്നുവെങ്കിൽ ആരും ഒന്നും പറയില്ലായിരുന്നു. സുധി മരിച്ചപ്പോൾ‍ ഇങ്ങനെ ആയതുകൊണ്ടാണ്. സുധി ഉള്ളപ്പോ ഇങ്ങനെ ആരും കണ്ടിട്ടില്ല, അഭിനയം, അല്ല പറഞ്ഞത് ഈ കോലം കെട്ട്.’’, ‘എനിക്ക് ഇഷ്ടമുള്ളതു ചെയ്യും, ഇപ്പോൾ ഇങ്ങനെ ചെയ്യാൻ തോന്നി’ എന്നായിരുന്നു രേണുവിന്റെ മറുപടി.
‘ഞാനൊന്നും പറയുന്നില്ല ചിലവിനു കൊടുക്കേണ്ടി വരും. എല്ലാം സുധിച്ചേട്ടന്റെ സന്തോഷത്തിനല്ലേ,’ എന്നു പറഞ്ഞ ആളോട് ‘അതേ, മാസം പറയുന്ന തുക തന്നാൽ മതി ചിലവിനെന്ന്’ രേണു മറുപടി നല്‍കുന്നു.സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. രേണു അഭിനയിക്കുന്ന ആൽബവും മറ്റും വൈറലാകുന്നതിനായി വളരെ വില കുറഞ്ഞ ക്യാപ്ഷനുകൾ നൽകുന്നതാണ് വിമർശകരെ ചൊടിപ്പിക്കുന്നത്. രേണുവിന്റെ വസ്ത്രധാരണത്തിനെതിരെയും വലിയ തരത്തിലുള്ള ആക്ഷേപങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് കഴിഞ്ഞദിവസം വെസ്റ്റേൺ ലുക്കിലുള്ള വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയ രേണുവിനെ ബോഡി ഷേമിങ് ചെയ്തു വസ്ത്രം ചെറുതാകുന്നല്ലോ ഇനി എന്തുമാകാമല്ലോ എന്നൊക്കെ ആക്ഷേപ കമന്റുകൾ നിരത്തിയും പൊതുജനം സോഷ്യൽ മീഡിയയിൽ രേണു സുധിയെ കടന്നാക്രമിക്കുകയാണ്. ഇതിലൊക്കെ അരിശം കൊണ്ടാണ് കഴിഞ്ഞദിവസം ലൈവിൽ തന്നെ തെറിവിളിച്ചവർക്ക് ചുട്ട മറുപടി കൊടുത്തത്. എന്നാൽ അതും ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ആ വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലും ആണ്.

ഏറെ പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് സുധി എന്ന കലാകാരൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു. പിന്നീട് ഭാര്യയുമായുള്ള വേർപിരിയലിനുശേഷം ഏറെ വേദനയും കഷ്ടപ്പാടും സഹിച്ചാണ് സുധി മകനെ വളർത്തിയത്. മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത്. മകന് പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു എന്ന പെൺകുട്ടി സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തിൽ ഒരു കുഞ്ഞുകൂടി സുധിക്കുണ്ട്. ആദ്യവിവാഹത്തിലെ മകനെ രേണു സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് സുധി ചമയങ്ങൾ അഴിച്ചുവച്ച് യാത്രയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *