Your Image Description Your Image Description

പത്തനംതിട്ട: വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷയെഴുതാനെത്തിയ സംഭവത്തിൽ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ ഹാള്‍ട്ടിക്കറ്റ് നിര്‍മിച്ചതിനാണ് ഇവരെ പിടികൂടിയത്. വിദ്യാർഥിയായ തിരുവനന്തപുരം പരശുവെയ്ക്കല്‍ സ്വദേശി ജിത്തു ജി. ആറിന് എതിരെ ആൾമാറാട്ടത്തിന് കേസെടുത്തിട്ടുമുണ്ട്.

വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ​ത് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ള്ള അ​ക്ഷ​യ സെ​ന്‍റ​റി​ലാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ നീ​റ്റി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​പേ​ക്ഷി​ക്കാ​ൻ താ​ൻ മ​റ​ന്നു​പോ​യ​തി​നാ​ൽ പി​ന്നീ​ട് വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യ​താ​ണെ​ന്നും ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *