Your Image Description Your Image Description

ലോകത്തെ ഏറ്റവും മികച്ച 50 ബീച്ചുകളിൽ യുഎഇയിലെ സാദിയാത്ത് ബീച്ചും ഇടംപിടിച്ചു. പ്രകൃതി ഭംഗി, അതുല്യമായ സവിശേഷതകൾ, ജലത്തിന്റെ നിലവാരം, പ്രവേശനക്ഷമത, വന്യജീവികൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബീച്ചുകളെ വിലയിരുത്തിയത്.ഇറ്റലിയുടെ കാലാ ഗൊലോറിറ്റ്സെയാണ് ഒന്നാം സ്ഥാനത്ത്.

8 കിലോമീറ്റർ ദൈർഘ്യമുള്ള സാദിയാത്ത് ബീച്ച് ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിൽ 39ാം സ്ഥാനത്താണ്. മനോഹരമായ തീരത്തിന് പുറമെ വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകൾ, ബോട്ടിൽനോസ് ഡോൾഫിനുകൾ തുടങ്ങി ഒട്ടേറെ ഇനങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *