Your Image Description Your Image Description
Your Image Alt Text

ഗ​താ​​ഗ​ത പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അ​ബൂ​ദ​ബി ​ഗ​താ​​ഗ​ത വ​കു​പ്പ്. ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക്, അ​ബൂ​ദ​ബി ക​മേ​ഴ്സ്യ​ൽ ബാ​ങ്ക്, എ​മി​റേ​റ്റ്സ് ഇ​സ്‍ലാ​മി​ക് ബാ​ങ്ക് എ​ന്നി​വ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ ട്രാ​ഫി​ക് പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് സം​യോ​ജി​ത ​ഗ​താ​​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു.

2024ന്റെ ​ആ​ദ്യ പ​കു​തി​യോ​ടെ ഈ ​സൗ​ക​ര്യം കൂ​ടു​ത​ൽ ബാ​ങ്കു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. കു​റ​ഞ്ഞ​ത് 3,000 ദി​ർ​ഹം വ​രെ​യു​ള്ള പി​ഴ​ക​ളാ​ണ് ഈ ​സേ​വ​ന​ത്തി​ലൂ​ടെ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ ക​ഴി​യു​ക.‘താം’ ​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും അ​ൽ ഐ​ൻ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മൂ​ന്ന് മാ​സം, ആ​റ് മാ​സം, ഒ​മ്പ​ത് മാ​സം, 12 മാ​സം എ​ന്നി​ങ്ങ​നെ ത​വ​ണ​ക​ളാ​യി പ​ലി​ശ​ര​ഹി​ത​മാ​യി ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​​ഗി​ച്ച് പി​ഴ​യൊ​ടു​ക്കാ​നാ​ണ് അ​വ​സ​രം.

Leave a Reply

Your email address will not be published. Required fields are marked *