Your Image Description Your Image Description

റോയൽ നേവി ഓഫ് ഒമാന്റെ കപ്പലായ ശബാബ് ഒമാൻ ടുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രക്ക് തുടക്കമായി. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലുള്ള യാത്രയിൽ, ശബാബ് ഒമാൻ 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ലോകജനതക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഞ്ചാരം.

ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിൽ നടത്തുന്ന ഏഴാമത്തെ അന്താരാഷട്ര യാത്രക്ക് സഈദ് ബിൻ സുൽത്താൻ നാവിക താവളത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിന് സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽമാലിക് ബിൻ അബ്ദുല്ല അൽ ഖലീലി നേതൃത്വം നൽകി.

യാത്രയിൽ, ശബാബ് ഒമാൻ ടു 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും. 15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്‌സ് റേസുകൾ എന്നിവക്കൊപ്പം മറ്റ് സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *