Your Image Description Your Image Description

മോഹൻലാൽ നായകനായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. നടന്‍ ബിനു പപ്പുവിന് വിദ്യാർത്ഥിയാണ് വീഡിയോ അയച്ചു നല്‍കിയത്. നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് എം രഞ്ജിത്ത് അറിയിച്ചു. തെളിവും പരാതിയും ലഭിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.

സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്നത് സാമൂഹിക ദ്രോഹമാണ്. നിരവധി തവണ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമ തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്ന വേളയിലാണ് വ്യാജ പതിപ്പ് പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *