Your Image Description Your Image Description

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ-കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട് നഴ്സിനെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മൂന്ന് വർഷ സെക്കന്റ് ക്ലാസ്സ് ജി.എൻ.എമ്മാണ് യോഗ്യത. കൂടാതെ ബി.എസ്.സി നഴ്സിംഗ്/ പബ്ലിക്ക് ഹെൽത്ത് റിസർച്ച് എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പായപരിധി 30 വയസ്സ്. ഉദ്യോഗാർത്ഥികൾ മെയ് എട്ടിന് രാവിലെ 11ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ-കേരളയിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in , ഫോൺ: 0471 2323223.

Leave a Reply

Your email address will not be published. Required fields are marked *