Your Image Description Your Image Description

ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് കടലിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിന് തുറമുഖ വകുപ്പ് താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ പ്രവർത്തിക്കും. വി എച്ച്.എഫ് ചാനൽ 16 ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ നമ്പർ : 0495 2414039, 2414863

ഇ-മെയിൽ: portofficekkd@gmail.com . കൂടാതെ പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളിൽ പ്രവൃത്തി ദിവസം രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയും ടെലിഫോണിൽ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പറുകൾ പൊന്നാനി തുറമുഖം: 0494 2666058, കോഴിക്കോട് തുറമുഖം: 0495 2767709, വടകര തുറമുഖം: 0496 2952555.

സ്വയംതൊഴിൽ പ്രായോഗിക പരിശീലനം

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ വിവിധ സ്വയംതൊഴിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത് പര്യമുള്ള ജില്ലയിലെ വിമുക്തഭടന്മാരും ആശ്രിതരും മെയ് ആറിന് മുൻപായി മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04832734932.

Leave a Reply

Your email address will not be published. Required fields are marked *