Your Image Description Your Image Description

ഇന്ത്യയുടെ ഉപരാഷ്ട്രപതി ആരാണ്? രണ്ടാമൂഴം നോവല്‍ എഴുതിയതാര്?… ചെറുതും വലുതുമായ ചോദ്യങ്ങള്‍ ഏറെയുണ്ട് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലെ കുട്ടി റേഡിയോ ജോക്കിമാരുടെ കൈയില്‍. ചോദ്യങ്ങള്‍ ചോദിച്ചും പാട്ട് പാടിച്ചും മേളയില്‍ എത്തുന്നവരെ കൈയിലെടുക്കുകയാണ് ക്രിയേറ്റിവിറ്റി കോര്‍ണറിലെ പടിഞ്ഞാറ്റുമുറി ജിയുപിഎസിലെ കുട്ടി താരങ്ങള്‍.

കാരിക്കേച്ചറുമായി കൊയിലാണ്ടി അരിക്കുളം സ്വദേശി അതുലും ക്രിയേറ്റിവിറ്റി കോര്‍ണറിനെ ലൈവാക്കി. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ചിത്രമടക്കം അതുല്‍ കടലാസില്‍ മനോഹരമായി പകര്‍ത്തി.

വ്യത്യസ്ത രീതിയിലുള്ള സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുകയാണ് ക്രിയേറ്റിവിറ്റി കോര്‍ണറിലൂടെ. ഓരോ ദിവസവും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളാണ് പരിപാടികള്‍ അവതരിപ്പിക്കാനെത്തുക.

Leave a Reply

Your email address will not be published. Required fields are marked *