Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് താരം റൊമാരിയോ ഷെപ്പേർഡ്. ആദ്യത്തെ രണ്ട് പന്തുകൾ കളിച്ചപ്പോൾ തന്നെ ബൗളർ സമ്മർദ്ദത്തിലാണെന്ന് തനിക്ക് മനസിലായെന്നാണ് ഷെപ്പേർഡ് പറഞ്ഞത്.

‘ഞാൻ ബൗളറുടെ ശരീരഭാഷ ശ്രദ്ധിച്ചു. അപ്പോൾ അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് ഞാൻ ശ്രമിച്ചത്. അതിനായാണ് ഞാൻ വലിയ ഹിറ്റുകൾ തുടർന്നുകൊണ്ടിരുന്നത്. അതുപോലെ ഞാൻ ക്രീസിലെത്തിയപ്പോൾ തന്നെ ചെന്നൈ ബൗളർമാർ എവിടെയാണ് എറിയുകയെന്ന് ഏകദേശ ഐഡിയ ഉണ്ടായിരുന്നു. അതിന് അനുസരിച്ചാണ് ഞാൻ ബാറ്റ് ചെയ്തത്’, ഷെപ്പേർഡ് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ അതിവേ​ഗ അർധ സെഞ്ച്വറിയാണ് റോയൽ ചലഞ്ചേഴ്സ് താരം റൊമാരിയോ ഷെപ്പോർഡ് അടിച്ചെടുത്തത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വെറും 14 പന്തുകൾ നേരിട്ട ഷെപ്പേർഡ് 53 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും ആറ് സിക്സറും സഹിതമാണ് ഷെപ്പേർഡിന്റെ നേട്ടം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേ​ഗതയേറിയ അർധ സെഞ്ച്വറി നേടിയത് രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളാണ്. 2023ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 13 പന്തിൽ ജയ്സ്വാൾ അർധ സെഞ്ച്വറിയിലെത്തിയിരുന്നു.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെ മികച്ച സ്കോറിലെത്തിച്ചതും ഷെപ്പേർഡിന്റെ ഇന്നിങ്സാണ്. 18 ഓവർ പിന്നിടുമ്പോൾ ആർസിബി സ്കോർ അഞ്ചിന് 159 എന്നായിരുന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ 19-ാം ഓവറിൽ 33 റൺസാണ് ആർസിബി നേടിയത്. ഇതിൽ 32 റൺസ് ഷെപ്പേർഡ് അടിച്ചെടുത്തു. നാല് സിക്സറും രണ്ട് ഫോറും ഉൾപ്പെട്ടതായിരുന്നു ഈ ഇന്നിങ്സ്. 33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം 62 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് മത്സരത്തിലെ ടോപ് സ്കോറർ.

Leave a Reply

Your email address will not be published. Required fields are marked *