Your Image Description Your Image Description

ഏപ്രിൽ 24 നും 30 നും ഇടയിൽ സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധനാ കാമ്പെയ്‌നുകളിൽ 17,153 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 10,305 താമസ നിയമ ലംഘനങ്ങളും, 3,644 അതിർത്തി സുരക്ഷ നിയമ ലംഘനങ്ങളും, 3,204 തൊഴിൽ നിയമ ലംഘനങ്ങളുമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനധികൃതമായി അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,109 പേരെ പിടികൂടുകയുണ്ടായി. ഇവരിൽ 35% യമനികളും 62% എത്യോപ്യക്കാരും 3% മറ്റ് രാജ്യക്കാരുമാണ്. നിയമ വിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ചതിന് 76 പേരെയും അറസ്റ്റ് ചെയ്തു.

നിയമ ലംഘകർക്ക് യാത്ര, അഭയം, ജോലി എന്നീ സൗകര്യങ്ങൾ നൽകിയതിന് 13 പേരെ അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായവരടക്കം 27,022 പുരുഷന്മാരും 1,684 സ്ത്രീകളും ഉൾപ്പെടെ നിലവിൽ 28,706 പ്രവാസികളുടെ നിയമനടപടികൾ തുടർന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *