Your Image Description Your Image Description

അടൂർ :വിസ്മയാവഹമായ  ഓർമ്മശക്തിയെ വേഗവരയുമായി സമന്വയിപ്പിച്ച് ലോകശ്രദ്ധ നേടിയ പത്തനംതിട്ട ജില്ലകാരനാണ് ഡോ. ജിതേഷ്ജിയെന്ന് കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.
366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ ജന്മനാട്ടിൽ ആദരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടയിൽ ഒരിപ്പുറം നന്ദന ഫാം & ഇക്കോ പാർക്കിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി  പി. പ്രസാദും കേരളനിയമസഭ ഡെപ്യുട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാറും ഒരുമിച്ചാണ് വേഗവരയിലെ ലോകറെക്കോർഡ് ജേതാവ് കൂടിയായ ജിതേഷ്ജിയെ പൊന്നാടണിയിച്ച് ആദരിച്ചത്.
ആദരണസഭ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരുന്നു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി. പി. വിദ്യാധരപണിക്കർ,
നന്ദന ഫാം ഡയറക്ടർ ചിക്കു നന്ദന,
സിനിമാതാരം അരവിന്ദ് തമ്പാൻ, , സാന്ദ്ര സേതു, ഡോ. നീരജ്, രാജേഷ് ഒരിപ്പുറം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *