Your Image Description Your Image Description

പാവാട ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഓട്ടം തുള്ളൽ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഒരു തനി നടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്.

ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, പോളി വത്സൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം,മനോജ് കെ യു, കുട്ടി അഖിൽ, ബിനു ശശിറാം,ജിയോ ബേബി, വൈക്കം ഭാസി, ബിപിൻ ചന്ദ്രൻ, ശ്രീരാജ് എകെപി, നജു, സിദ്ധാർഥ് പ്രഭു, , മാസ്റ്റർ ശ്രീപധ്, സേതു ലക്ഷ്മി, ജസ്‌ന്യ കെ ജയദീഷ്, ചിത്രാ നായർ, ബിന്ദു അനീഷ്, അജീഷ, ശ്രീയ അരുൺ, പ്രിയ കോട്ടയം, ലത ദാസ്, വർഷ, ജെറോം ജി, റോയ് തോമസ്, രശ്മി വിനോദ് എന്നിവരാണ്.

 

Leave a Reply

Your email address will not be published. Required fields are marked *