Your Image Description Your Image Description

അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ശബരീഷ് വർമ്മ,അരുൺ വൈഗ എന്നിവർ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച ” നീ എന്നിൽ..”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോകി തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *