Your Image Description Your Image Description

ചന്ദൻ അറോറ സംവിധാനം ചെയ്ത്, അജയ് റായ് നിർമിച്ച സോണി ലിവിന്റെ ഏറ്റവും പുതിയ ത്രില്ലെർ സീരീസായ ‘കൻഖജുര’യുടെ ടീസർ പുറത്തിറങ്ങി. ഗോവയുടെ നിശ്ശബ്ദതയിൽ ഒളിഞ്ഞുകിടക്കുന്ന അതിഗൂഢമായ ഒരു കഥയാണ് സീരീസിന്റെ പ്രമേയം . നിശബ്ദതക്ക് കീഴിലുള്ള അദൃശ്യമായ അപായത്തെ പ്രതിപാതിക്കുന്ന അപകടകരമായ സംഭവങ്ങളും, കുറ്റബോധവും, രഹസ്യങ്ങളും, പ്രതികാരവുമെല്ലാമാണ് സീരീസിന്റെ ടീസറിലൂടെ അവതരിപ്പിക്കുന്നത്.

നിരവധി പ്രശംസ ലഭിച്ച മാഗ്പെ എന്ന ഇസ്രയേലി സീരീസിനെ ആസ്പദമാക്കിയാണ് ‘കൻഖജുര’ നിർമിച്ചിരിക്കുന്നത്. ദീർഘകാലം വേർപിരിഞ്ഞ് ജീവിച്ച രണ്ട് സഹോദരന്മാർ അവരുടെ ഭൂതകാലത്തെ നേരിടേണ്ടിവരുമ്പോൾ, ഓർമകളും യാഥാർഥ്യവും തമ്മിലുള്ള അതിരുകൾ മങ്ങിപ്പോകുകയും അതിന്റെ തടവിൽ നിന്നും അവർക്ക് രക്ഷപ്പെടുവാനായി സാധിക്കുമോ എന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *