Your Image Description Your Image Description

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന് ആളുകളെത്തുന്ന പ്രയാഗ്‌രാജിലെ കുംഭമേളയിൽ ശ്രദ്ധിക്കപ്പെട്ട വെള്ളാരം കണ്ണുകളുള്ള പെൺകുട്ടി സോഷ്യൽ ലോകത്ത് താരമായിരുന്നു. മൊണാലിസ ഭോസ്‌ലെ എന്ന പതിനാറുകാരി ഒറ്റ കുംഭമേള കൊണ്ടാണ് താരമായി മാറിയത്. മുത്തുമാല വില്‍ക്കുന്നതിനായി മേളയിലെത്തിയ മോനിയുടെ കണ്ണുകള്‍ക്ക് പിന്നാലെയായിരുന്നു മാധ്യമങ്ങളും വ്‌ലോഗേഴ്‌സും. ഒടുവില്‍ ആളുകളുടെ ശല്യം സഹിക്കവയ്യാതെ കച്ചവടം മതിയാക്കി നാട്ടിലേക്ക് തിരിക്കേണ്ടി വന്നു അവര്‍ക്ക്. കുംഭമേള നല്‍കിയ പ്രസിദ്ധിയില്‍ സിനിമാ ഓഫറുകളും കേരളത്തിലടക്കം ഉദ്ഘാടന ചടങ്ങുകളും അവര്‍ക്ക് ലഭിച്ചിരുന്നു.

ഇപ്പോഴിതാ മോനിയുടെ ഒരു മേക്കോവര്‍ വീഡിയോ വൈറലാവുകയാണ്. ആ പഴയ മൊണാലിസ തന്നെയാണെന്ന് തിരിച്ചറിയാന്‍ അല്പം സമയം എടുക്കും. മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൊഹ്‌സിന അന്‍സാരിയാണ് മേക്കോവര്‍ ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ഒരു മണവാട്ടിയുടെ ലുക്കിലാണ് മോനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണവാട്ടികള്‍ അണിയുന്ന പരമ്പരാഗത ചുവപ്പ് ലെഹങ്കയും എമറാള്‍ഡ് കല്ലുകള്‍ പതിച്ച ജൂവലറി സെറ്റുമാണ് അണിഞ്ഞിരിക്കുന്നത്. കണ്ണുകളുടെ ഭംഗി വര്‍ധിപ്പിച്ചുകൊണ്ട് ഷാര്‍പ്പ് വിങ്ഡ് ഐലൈനറിനൊപ്പം ഷിമ്മറി ഐഷഡോയാണ് ഇട്ടിരിക്കുന്നത്.

മറ്റൊരു വീഡിയോയില്‍ ഇവരെ മോഡേണായി അണിയിച്ചൊരുക്കുന്നത് കാണാം. ബ്ലാക്ക് ഗൗണില്‍ അതീവ സുന്ദരിയായാണ് അവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൊണാലിസ എന്നുവിളിക്കപ്പെടുന്ന ഇന്ദോറില്‍ നിന്നുള്ള മാല വില്‍പനക്കാരിയാണ് മോനി.16 വയസ്സാണ് പ്രായം. മോനിയുടെ കണ്ണുകളും ചിരിയുമാണ് ഇന്റര്‍നെറ്റിന്റെ ഹൃദയം കവര്‍ന്നത്. പെട്ടെന്ന് തന്നെ രാജ്യത്തിന്റെ മുഴുവന്‍ സെന്‍സേഷനായി ഇവര്‍ മാറി. മൊണാലിസയുടെ പേരിൽ ഫാൻസ്‌ പേജുകൾ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ. മൊണാലിസയുടെ ആകര്‍ഷകമായ ആംബര്‍ കണ്ണുകളും ഇരുണ്ട നിറവും പെരുമാറ്റവും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *