Your Image Description Your Image Description
Your Image Alt Text

പ​ത്ത​നം​തി​ട്ട: നി​ല​ക്ക​ലി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന്​ പ​ണം ത​ട്ടി​യ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. ദേ​വ​സ്വം ബോ​ർ​ഡ് പ​മ്പ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നും നി​ല​ക്ക​ൽ സ്വാ​മി അ​യ്യ​പ്പാ ഫ്യൂ​വ​ൽ​സി​ന്റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ള്ള​യാ​ളു​മാ​യ തി​രു​വ​ന​ന്ത​പു​രം മ​ല​യ​ൻ​കീ​ഴ് മൂ​ഴി​ന​ട ചി​ത്തി​ര വീ​ട്ടി​ൽ അ​നൂ​പ് കൃ​ഷ്ണ (44)യെ​യാ​ണ് വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​രാ​ജ​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​മാ​സം16 ന് ​ദേ​വ​സ്വം ബോ​ർ​ഡ് നി​ല​ക്ക​ൽ മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​റു​ടെ ചു​മ​ത​ല​യു​ള്ള ബി. ​പ്ര​വീ​ഷ് നി​ല​ക്ക​ൽ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ​മ്പി​ലെ ദൈ​നം​ദി​ന വ​രു​മാ​ന​മാ​യ 20,69,306 ല​ക്ഷം രൂ​പ ദേ​വ​സ്വം ബോ​ർ​ഡി​ന്റെ അ​ക്കൗ​ണ്ടി​ൽ അ​ട​യ്ക്കാ​തെ ത​ട്ടി​യെ​ടുക്കുകയായിരുന്നു.

ഈ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഒ​ക്ടോ​ബ​ർ 19 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ വ​രു​മാ​ന​മാ​ണ് പ്ര​തി കൈ​വ​ശം വെ​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സമ്മതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *