Your Image Description Your Image Description

വിദേശ ചാർട്ടർ ജെറ്റുകൾക്ക് രാജ്യത്ത് സർവീസ് നടത്താൻ അനുമതി നൽകി സൗദി അറേബ്യ. ഇത്തരം ജെറ്റുകൾക്ക് രാജ്യത്ത് ആഭ്യന്തര സർവീസുകൾ നടത്താം. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാവും പ്രധാനമായും സർവീസുകൾ. ദീർഘകാലമായി വിദേശ ജെറ്റുകൾക്ക് സൗദിയിലെ നഗരങ്ങൾക്കകത്തുള്ള സർവീസ് നിരോധിച്ചിരുന്നു. ജനറൽ എവിയേഷൻ റോഡ്മാപ്പിന്റെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം.

സൗദിയെ പ്രാദേശിക വിമാന, ലൊജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. സർവീസുകൾ ആരംഭിക്കുന്നതോടെ വിമാനത്താവളങ്ങൾ, ഗ്രൗണ്ട് സർവീസുകൾ, മെയിന്റനൻസ്, ഇന്ധന വിതരണം തുടങ്ങിയ മേഖലകളിൽ നേട്ടമുണ്ടാകും. പ്രാദേശിക ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ, വിദേശ ജെറ്റ് ഓപ്പറേറ്റർമാർക്ക് സൗദിയിലേക്കുള്ള പ്രവേശനം, ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവ പുതിയ മാറ്റത്തിലൂടെ രാജ്യത്തിന് നേടാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *