Your Image Description Your Image Description

ഡല്‍ഹി: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യന്‍ നാവിക സേന. ഇന്ത്യന്‍ മേഖലയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തകര്‍ക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നല്‍കുന്ന മുന്നറിയിപ്പ്. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിനാല്‍ തന്നെ സൈന്യത്തിന്റെ നീക്കം ഉറ്റുനോക്കുകയാണ് രാജ്യം.

നാളെ വരെ അറബിക്കടലിലെ സൈനിക അഭ്യാസം തുടരും. ഇന്നത്തെ വ്യോമസേന അഭ്യാസത്തില്‍ റഫാലടക്കമുള്ള വിമാനങ്ങള്‍ ഉപയോഗിക്കും. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും കൂടുതല്‍ പടക്കോപ്പുകള്‍ എത്തിച്ച് കരസേനയും ഒരുങ്ങുകയാണ്. ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ കടന്നു കയറിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാക് പ്രസിഡന്റും പ്രധാനമന്ത്രിയും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *