Your Image Description Your Image Description

റിയാദിൽ ആദ്യമായി ഊദ്, അകിൽ, ചന്ദനമരങ്ങൾ എന്നിവ നട്ടു വളർത്തുന്ന പദ്ധതിക്ക് തുടക്കമായി. റിയാദ് മേഖല ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ആദ്യത്തെ ചന്ദനത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഗവർണറേറ്റ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ജസാൻ പർവത പ്രദേശ വികസന, പുനർനിർമാണ അതോറിറ്റിയുടെ സിഇഒ എൻജിനീയർ ദാഫർ ബിൻ അയേദ് അൽ ഫഹാദും അതോറിറ്റിയിലെ നിരവധി ജീവനക്കാരും പങ്കെടുത്തു. പരിസ്ഥിതി സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും സസ്യജാലങ്ങളുടെ ആവരണം വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പാണ് ഈ പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു.

ജസാൻ പർവത പ്രദേശ വികസന, പുനർനിർമ്മാണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പങ്കാളിത്തങ്ങൾ, ഉയർന്ന സാമ്പത്തിക പ്രാധാന്യമുള്ള വിവിധ വൃക്ഷ ഇനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ, കാപ്പി, ചന്ദനം എന്നിവയുടെ പ്രാധാന്യം, സൗദി ഗ്രീൻ ഇനീഷ്യേറ്റീവിന്റെ ഫലപ്രദമായ സംഭാവനകൾ എന്നിവ ഉൾക്കൊള്ളുന്ന ദൃശ്യ അവതരണവും ചടങ്ങിൽ നടന്നു. ചന്ദനവും അകിലും ഊദ് മരങ്ങളും വളർത്താൻ അനുയോജ്യമായ കാലാവസ്ഥയുള്ള ജസാൻ മേഖലയിൽ നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ തൈകൾ വെച്ചുപിടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *