Your Image Description Your Image Description
Your Image Alt Text

ന്യൂയോർക്ക്‌ :ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം. തിങ്കളാഴ്‌ച സൗത്ത്‌ കരോലിനയിൽ പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രസംഗം പലസ്‌തീൻ അനുകൂല പ്രതിഷേധക്കാർ തടസപ്പെടുത്തി.

ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന്‌ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇമ്മാനുവൽ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ പള്ളിയിൽ സംസാരിക്കുകയായിരുന്നു ബൈഡൻ.

ന്യൂയോർക്കിൽ തിങ്കളാഴ്‌ച പലസ്‌തീൻ അനുകൂല പ്രതിഷേധക്കാർ വ്യാപകമായി ഉപരോധം സംഘടിപ്പിച്ചു. ന്യൂയോർക്കിൽ ബ്രൂക്ലിൻ, മാൻഹട്ടൻ, വില്യംസ്ബർഗ് പാലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലും ന്യൂയോർക്ക് നഗരത്തെ ന്യൂജേഴ്‌സിയുമായി ബന്ധിപ്പിക്കുന്ന ഹോളണ്ട് തുരങ്കത്തിലും കുത്തിയിരിപ്പ്‌ നടത്തി.

ഗാസയിൽ ഉടൻ വെടിനിർത്തുക, ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകൾ ഉയർത്തി. ജ്യൂയിഷ് വോയ്‌സ് ഫോർ പീസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 325 പേരെ അറസ്റ്റ്‌ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *