Your Image Description Your Image Description
Your Image Alt Text

 

ഈ ചൂടുകാലത്ത് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. പുതിന വെള്ളം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.

മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയിൽ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. പുതിനയിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങൾ പുതിനയിൽ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. പുതിനയിലയിൽ സാലിസിലിക് ആസിഡും വിറ്റാമിൻ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

പുതിന വെള്ളത്തിൽ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം നിയന്ത്രിക്കാനും മുഖക്കുരു തടയാനും നല്ലതാണ്. ഇത് പതിവായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ശുദ്ധവും ആരോഗ്യകരവുമായ ചർമ്മത്തിനും സഹായിക്കുന്നു. മുഖക്കുരു, ഹോർമോൺ അസന്തുലിതാവസ്ഥ, വണ്ണം, ചുമ, ജലദോഷം, മലബന്ധം, പൊണ്ണത്തടി എന്നിവയും മറ്റും ഉള്ളവർക്ക് പുതിന വെള്ളം പ്രത്യേകിച്ചും ഗുണം ചെയ്യും.
കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുകയും സമ്മർദ്ദത്തിന് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്ന അഡാപ്റ്റോജെനിക് ഗുണങ്ങളും പുതിനയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ‌ ഈ ​ഗുണങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ പുതിന വെള്ളമായോ അല്ലാതെ സ്മൂത്തിയായോ സാലഡിനൊപ്പമോ കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *