Your Image Description Your Image Description

മെന്‍റലിസം വിഷയമാക്കിക്കൊണ്ട് എത്തുന്ന ‘ഡോ. ബെന്നറ്റ്’ സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളിൽ പുരോഗമിക്കുന്നു. പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ സംവിധാനം ടി.എസ്. സാബു നിർവഹിക്കുന്നു. വി.ആർ. മൂവി ഹൗസിന്‍റെ ബാനറിൽ വിനോദ് വാസുദേവനാണ് നിർമ്മാണം. സിനിമയുടെ പൂജ ചടങ്ങിൽ എ.ഡി.ജി.പി ശ്രീജിത് എ.പി.എസ്, ഡി.വൈ.എസ്.പി സുനിൽ ചെറുകടവ്,സി. ഐ. ദാമോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുതുമുഖം, ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയിൽ കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷ സീനത്ത് ആണ് നായിക, ഐ.പി.എസ് കഥാപാത്രമായാണ് ആയിഷ എത്തുന്നത്. കോട്ടയം നസീർ, ജിനീഷ് ജോയ് ഷാജു ശ്രീധർ, ജയകൃഷ്ണൻ, മധു കലാഭവൻ, ദിവ്യ നായർ എന്നിവരാണ് മറ്റു താരങ്ങൾ സൈക്കോ ത്രില്ലർ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. സയൻസും ഹിപ്നോട്ടിസവും മെന്‍റലിസവുമൊക്കെ ചേർന്ന സിനിമയിൽ ഒട്ടേറെ യൂട്യൂബ് ഇൻഫ്ലുവൻസേഴ്സും അഭിനയിക്കുന്നുണ്ട്. 160ഓളം സപ്പോർട്ടിങ് ആക്ടേഴ്സും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *