Your Image Description Your Image Description

ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യയുടെ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര. ഒരു പരിശീലകൻ എന്നതിലുപരി പ്രൊഫ സണ്ണി തോമസ് ഒരു ഉപദേഷ്ടാവും വഴികാട്ടിയുമായിരുന്നുവെന്ന് ബിന്ദ്ര പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് അനുശോചനം അറിയിച്ചത്.

ഞങ്ങളുടെ കഴിവിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസവും കായികരംഗത്തോടുള്ള സമർപ്പണവുമാണ് അന്താരാഷ്ട്ര ഷൂട്ടിംഗിൽ ഇന്ത്യയെ മുന്നോട്ട് നയിച്ചതെന്നും ബിന്ദ്ര കൂട്ടിച്ചേർത്തു. ഒളിംപിക്സ് മെഡൽ ജേതാവ് എന്നതിലേക്കുള്ള തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചയാളാണ് അദ്ദേഹമെന്നും അതിന് എല്ലാ നന്ദിയും അറിയിക്കുന്നവെന്ന് ബിന്ദ്ര പറഞ്ഞു. വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് പുലർച്ചെയായിരുന്നു ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസിന്റെ അന്ത്യം. അഭിനവ് ബിന്ദ്ര ഒളിംപിക്സ് സ്വർണ മെഡൽ നേടുന്ന സമയത്തെ ഇന്ത്യയുടെ ഷൂട്ടിംഗ് പരിശീലകനായിരുന്നു. ബിന്ദ്രയടക്കം നിരവധി അന്താരാഷ്ട്ര ഷൂട്ടർമാരെ അദ്ദേഹം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *