Your Image Description Your Image Description

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് പിന്നാലെ കൊൽക്കത്ത താരം റിങ്കു സിങ്ങിന്റെ മുഖത്തടിച്ച് ഡൽഹി താരം കുൽദീപ് യാദവ്. മത്സരത്തിന് ശേഷം തമാശയ്ക്ക് ചെയ്തതാണെങ്കിലും, സാമാന്യം കരുത്തോടെയുള്ള കുൽദീപിന്റെ അടികൊണ്ട് ചിരിമാഞ്ഞ മുഖവുമായി തുറിച്ചുനോക്കുന്ന റിങ്കു സിങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

അതേസമയം മുഖഭാവം മാറിയിട്ടും കുൽദീപ് വീണ്ടും റിങ്കുവിന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡൽഹിയിലെ അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തോൽപ്പിച്ചിരുന്നു.

മത്സരത്തിൽ 25 പന്തുകൾ നേരിട്ട റിങ്കു സിങ് മൂന്നു ഫോറും ഒരു സിക്സും സഹിതം 36 റൺസുമായി കൊൽക്കത്തയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഡൽഹിക്കായി മൂന്ന് ഓവർ ബോൾ ചെയ്ത കുൽദീപ് 27 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

മത്സരത്തിനു ശേഷം താരങ്ങൾ പതിവുപോലെ തമാശകൾ പറഞ്ഞ് ചിരിച്ചുകളിച്ചു നിൽക്കുന്നതിനിടെയാണ്, കുൽദീപ് തമാശരൂപേണ റിങ്കു സിങ്ങിന്റെ മുഖത്തടിച്ചത്. അടി അൽപ്പം കടുത്തുപോയെന്ന് റിങ്കു സിങ്ങിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *