Your Image Description Your Image Description

അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങളെയും അതിന്റെ അന്തസ്സിനെയും സത്പേരിനെയും ഓൺലൈനിലൂടെ കളങ്കപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യുന്ന യാതൊന്നും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് അധികൃതരുടെ ശക്തമായ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് അറിയിച്ചു.

വെബ്‌സൈറ്റിലോ മറ്റേതെതെങ്കിലും വിവര ശൃംഖലയിലോ സാങ്കേതിക മാർഗങ്ങളിലോ വിവരങ്ങൾ, വാർത്തകൾ, ഡേറ്റ, ദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അഞ്ച് വർഷത്തിൽ കൂടാത്ത തടവും 500,000 ദിർഹത്തിൽ കൂടാത്ത പിഴയും ലഭിക്കുമെന്ന് യുഎഇ കാപിറ്റൽസ് ലീഗൽ അതോറിറ്റി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *