Your Image Description Your Image Description

അബുദാബിയിൽ ബട്ടർഫ്ലൈ ഗാർഡൻ വരുന്നു.അബുദാബി അൽഖനയിൽ നാഷനൽ അക്വേറിയത്തിനു സമീപം സജ്ജമാകുന്ന ശലഭ ഉദ്യാനം സെപ്റ്റംബറിൽ തുറക്കും. എമിറേറ്റിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും പുതിയ ആകർഷണമാകും അബുദാബിയിലെ ആദ്യത്തെ ശലഭ പാർക്ക്.പതിനായിരത്തിലേറെ ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രത്തിൽ അവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് താപനില ക്രമീകരിച്ചിരിക്കുന്നത്.ഏഷ്യ, അമേരിക്ക എന്നീ രണ്ട് മേഖലകളായി വിഭജിക്കുന്ന ഉദ്യാനത്തിൽ ഓരോ മേഖലകളിലും വസിക്കുന്ന ശലഭങ്ങളായിരിക്കും ഉണ്ടാവുക.

ഇവയ്ക്കു പുറമേ അതതു മേഖലകളിലെ പ്രത്യേക പക്ഷികളെയും മൃഗങ്ങളെയും കാണാനാകുമെന്ന് അബുദാബി ബട്ടർഫ്ലൈ ഗാർഡൻസ് ജനറൽ മാനേജർ പോൾ ഹാമിൽട്ടൺ പറഞ്ഞു. ചിത്രശലഭങ്ങളുടെ ചരിത്രവും ജീവിത രീതിയും ആവാസ വ്യവസ്ഥയുമെല്ലാം സന്ദർശകർക്ക് നേരിട്ട് മനസ്സിലാക്കാവുന്ന വിധമാണ് ഉദ്യാനം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *