Your Image Description Your Image Description

ഐഎസ്ആര്‍ഒക്ക് കീഴില്‍ വീണ്ടും ജോലിയവസരം. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പുതുതായി സയന്റിസ്റ്റ്/ എഞ്ചിനീയര്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മെയ് 19 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

ഐഎസ്ആര്‍ഒയില്‍ എഞ്ചിനീയര്‍/ സയന്റിസ്റ്റ്. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.

ഇലക്ടോണിക്‌സ് = 22

മെക്കാനിക്കല്‍ = 33

കമ്പ്യൂട്ടര്‍ സയന്‍സ് = 8

ALSO READ: ഒമാനില്‍ സെയില്‍സ്മാന്‍, അക്കൗണ്ടന്റ് ഒഴിവുകള്‍; ഇന്റര്‍വ്യൂ കോഴിക്കോട് Read more

പ്രായപരിധി

28 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ 2024/2025 വര്‍ഷങ്ങളിലെ ഗേറ്റ് പരീക്ഷ എഴുതിയിരിക്കണം.

വിശദമായ യോഗ്യത വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയ ലിങ്ക് പരിശോധിക്കുക.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റായ isro.gov.in സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ്/ കരിയര്‍ പേജില്‍ നിന്ന് സയന്റിസ്റ്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് യോഗ്യത വിവരങ്ങള്‍ മനസിലാക്കുക. ശേഷം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ശ്രദ്ധിക്കുക, മെയ് 19 ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. സംശയങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

Leave a Reply

Your email address will not be published. Required fields are marked *