Your Image Description Your Image Description

ഡല്‍ഹി: രാജ്യത്ത് ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴിയോ ഫലം ലഭ്യമാകും. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്.

യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 13 മുതല്‍ ഏപ്രിൽ 5 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *