Your Image Description Your Image Description

തിരുവനന്തപുരം : കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങളിലുണ്ടായ വികസനം അത്ഭുതപെടുത്തുന്നതാണെന്ന് സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ. ഭൗതിക സൗകര്യ വികസനതിനൊപ്പം അക്കാദമിക് തലത്തിലുള്ള വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും എംഎല്‍എ പറഞ്ഞു.

പാറശാല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2023-24 വര്‍ഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഒരു കോടി രുപ ചെലവില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാറശാല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭൗതിക വികസനത്തിന്റെ ഭാഗമായി നിരവധി കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്നും നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതോടെ ഒന്‍പത് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

കോളം, ബീം എന്നിവ നല്‍കി ഫ്രെയിംഡ് സ്ട്രക്ചര്‍ ആയി നിമ്മിച്ചിട്ടുള്ള പുതിയ കെട്ടിടത്തിന്റെ വിസ്തീര്‍ണം 2850 ചതുരശ്ര അടിയാണ്. രണ്ടു നിലകളിലായി 12 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലുമുള്ള രണ്ട് ക്ലാസ് മുറികളും വരാന്തയും സ്റ്റെയര്‍ ടവറും ആണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *