Your Image Description Your Image Description

കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ടപകടക്കേസിലെ 30-ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അടൂർ ഏറത്ത് രാജ്‌ഭവനിൽ അനുരാജിനെ(അനു)യാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തുടർനടപടികൾക്ക് കേസ് മേയ് ഏഴിന് വീണ്ടും പരിഗണിക്കും.

2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവൻ നഷ്ടമായ പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്. ക്ഷേത്രത്തിനു മുന്നിലെ കോൺക്രീറ്റ് കമ്പപ്പുരയിൽ വെടിക്കെട്ട് സാമഗ്രികൾക്ക് തീപിടിച്ചായിരുന്നു അപകടം. എഴുനൂറ്റിയമ്പതോളം പേർക്ക് പരിക്കേറ്റു.

മരിച്ചവരിൽ 71 പേരും കൊല്ലം ജില്ലക്കാരാണ്. 59 പേർക്കെതിരേയാണ് കേസെടുത്തത്. ഇതിൽ ഏഴുപേർ ദുരന്തത്തിൽ മരിച്ചു. കേസിലെ 59 പ്രതികളിൽ 13 പേർ നടപടികൾക്കിടെ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *