Your Image Description Your Image Description

ദുബായിൽ ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ പി​ടി​കൂ​ടിയത് 4.21 കോ​ടി വി​ല വ​രു​ന്ന വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ.68 പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യാ​ണ്​ കോ​ടി​ക​ൾ വി​ല​വ​രു​ന്ന വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വാ​ച്ചു​ക​ൾ, ക​ണ്ണ​ട​ക​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ബാ​ഗു​ക​ൾ, ഷൂ​സു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 430 വ്യാ​പാ​ര മു​ദ്ര​ക​ൾ, 205 വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ൾ, ആ​റ്​ ബൗ​ദ്ധി​ക സ്വ​ത്താ​വ​കാ​ശ ആ​സ്തി​ക​ൾ എ​ന്നി​വ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം വ്യാ​ജ ബ്രാ​ൻ​ഡു​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ 285 നീ​ക്ക​ങ്ങ​ളി​ലൂ​ടെ 9.26 കോ​ടി വി​ല വ​രു​ന്ന വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​സ്റ്റം​സ്​ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ആ ​വ​ർ​ഷം 159 വ്യാ​പാ​ര മു​ദ്ര​ക​ളും 63 വാ​ണി​ജ്യ ഏ​ജ​ൻ​സി​ക​ളും ഒ​രു ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ ആ​സ്തി​യും ര​ജി​സ്റ്റ​ർ ചെ​യ്തു. വ്യാ​ജ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ത​ട​യു​ന്ന​തി​നാ​യി വി​വി​ധ ബോ​ധ​വ​ത്​​ക​ര​ണ വ​ർ​ക്ക്​​ഷോ​പ്പു​ക​ളും ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ ആ​സ്തി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള വൈ​ദ​ഗ്​​ധ്യം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 31ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​​ നി​യ​മ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ പ​രി​ശീ​ല​ന​വും ദു​ബൈ ക​സ്റ്റം​സ്​ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു

Leave a Reply

Your email address will not be published. Required fields are marked *