Your Image Description Your Image Description

പഹൽഗാം ഭീകരാക്രമണത്തിൽ അന്താരാഷ്ട്ര വേദിയിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. പാകിസ്താൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.ഐക്യരാഷ്ട്രസഭയുടെ യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വർക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമർശനമുന്നയിച്ചത്. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ യുഎന്നിൽ പറഞ്ഞു.പാകിസ്താൻ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാൻ അവർ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായതാണ് എന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേൽ വിമർശിച്ചത്. ഇതിനെ ഒരു തുറന്ന കുറ്റസമ്മതം എന്നാണ് യോജ്ന പട്ടേൽ വിമർശിച്ചത്.

‘ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ചരിത്രം പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിക്കുന്നത് ലോകം മുഴുവൻ കേട്ടുവെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല, ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്താനെ തുറന്നുകാട്ടുന്നു,ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുണച്ച ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും പട്ടേൽ നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള നേതാക്കളും സർക്കാരുകളും നൽകിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഇന്ത്യയുടെ നന്ദി. അന്താരാഷ്ട്ര സമൂഹം ഭീകരതയോട് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ പിന്തുണയെന്ന് അവർ വ്യക്തമാക്കി. ഭീകരപ്രവർത്തനങ്ങളുടെ ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെയായാലും എപ്പോഴായാലും ന്യായീകരിക്കാനാവാത്തതാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും നിസംശയം അപലപിക്കേണ്ടതാണെന്ന് അവർ ചൂണ്ടിക്കാട്ടി. പഹൽ​ഗാം ആക്രമത്തിൽ പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നുവെന്ന് ഇന്ത്യ ആവർത്തിച്ചു. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. പാകിസ്ഥാനുമായുള്ള നിർണായക ജലം പങ്കിടൽ കരാറായ സിന്ധു നദീജല ഉടമ്പടി ഇന്ത്യ താത്ക്കാലികമായി നിർത്തിവെച്ചു. പാകിസ്ഥാൻ വിസകൾ റദ്ദാക്കി. പാകിസ്ഥാനിൽ നിന്നുള്ള സന്ദർശകരോട് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *