Your Image Description Your Image Description

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ലാല്‍ ജോസ്. മലയാളികൾക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള നടന്‍ ഫഹദ് ഫാസിലിനെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.

ഫഹദിന്റേത് ഭയങ്കര വാചാലമായ കണ്ണുകളാണ് എന്നാണ് ലാല്‍ ജോസ് പറഞ്ഞത്. ആദ്യം കാണുമ്പോള്‍ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും. അത്രയും മനോഹരമായ കണ്ണുകളാണ്. ഫഹദിന്റെ കൈ വിരലുകളും കാല്‍ വിരലുകളും കാണാൻ നല്ല ഭംഗിയാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഫഹദ് എന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറാവാനാണ് ആദ്യം വരുന്നത്. നല്ല വെളുത്ത് ചുവന്ന ചെക്കന്‍. ഞാന്‍ പറഞ്ഞു നീ അഭിനയിച്ചാല്‍ മതി, വെറുതെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വെയില്‍ കൊണ്ട് ചീത്തയാകണ്ട. ഭയങ്കര വാചാലമായ കണ്ണുകളാണ്. ആദ്യം കാണുമ്പോള്‍ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും. അത്രയും മനോഹരമായ കണ്ണുകളാണ്. നല്ല ഭംഗിയുള്ള കൈ വിരലുകള്‍, കാല്‍ വിരലുകള്‍ അങ്ങനെയൊക്കെയാണ് അവനെക്കാണാന്‍. ഞാന്‍ നിന്നെ നായകനാക്കി സിനിമ ചെയ്യുമെന്ന് പറഞ്ഞു. ‘പോ ചേട്ടാ… വെറുതെ കളിയാക്കല്ലേ’ എന്നാണ് ഫഹദ് അപ്പോള്‍ പറഞ്ഞത്. ഷാനുവിന്റെ രണ്ടാം വരവില്‍ ആദ്യത്തെ സിനിമ പ്ലാന്‍ ചെയ്തത് ഞാനായിരുന്നു. പക്ഷെ, പ്രൊഡ്യൂസറെ കിട്ടാത്തതുകൊണ്ട് ആ സിനിമ ഒഴിവാക്കുകയായിരുന്നു,’ ലാല്‍ ജോസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *