Your Image Description Your Image Description

കോൺഗ്രസ് നേതൃത്വത്തിന്റെ ഒരു ഗതികേട് ആലോചിച്ചു നോക്കണം. രാഹുൽ ഗാന്ധിയെ തന്നെ പാർലമെന്റിൽ ഒരിടത്ത് അടങ്ങിയിരിക്കാൻ പഠിപ്പിക്കേണ്ടതുണ്ട് അപ്പോഴാണ് ഈ പ്രതിപക്ഷ നേതാവ് കേരളത്തിലെ നേതാക്കന്മാരെ ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കാനും നിൽക്കാനും ഉൾപ്പെടെയുള്ള മര്യാദകൾ പഠിപ്പിക്കേണ്ടി വരുന്നത്. ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന് നേതാക്കന്മാർ ഒക്കെ കൂടി ഫോട്ടോയുടെ മുൻനിരയിൽ നിൽക്കാൻ വേണ്ടി തിരക്കി ബഹളം വെച്ചത് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നാണക്കേട് ഉണ്ടാക്കിയ സമീപകാല വിഷയമാണ് വലിയ അതൃപ്തിയാണ് രേഖപ്പെടുത്തിയത്., അച്ചടക്കവും മര്യാദയും പാലിച്ചുകൊണ്ട് കേരളത്തിന്റെ അടുത്ത തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാൻ തയ്യാറെടുക്കണമെന്ന് കടുത്ത നിർദ്ദേശമാണ് ഗുജറാത്തിൽ വച്ച് നടന്ന കോൺഗ്രസിന്റെ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയും ശശിതരൂരും ഉൾപ്പെടെയുള്ളവരൊക്കെ പറഞ്ഞത്. എന്നാൽ ആ പറഞ്ഞത് കേട്ട് തീരും മുൻപ് നേതാക്കന്മാരൊക്കെ കൂടി ഇത്തരം ചെറിയ കാര്യങ്ങൾക്ക് ഒന്നും തള്ളും ഉണ്ടാക്കി കോൺഗ്രസിന്റെ വില പിന്നെയും കളഞ്ഞു കുളിച്ചു. അതിനുശേഷം കെപിസിസിയിലും ഡിസിസിയിലും ആകെ അഴിച്ചു പണി നടത്തണമെന്ന് ഒരു നിർദ്ദേശം വന്നതിനെ തുടർന്ന് ഡിസിസി പ്രസിഡണ്ട് മാറ്റി കെപിസിസി അധ്യക്ഷനായിരിക്കുന്ന കെ സുധാകരനെയും മാറ്റി നിർത്താൻ തീരുമാനിച്ചുവെങ്കിലും ഇതിനെതിരെയും നേതാക്കന്മാർക്കിടയിൽ നുറുമുറുപ്പും അന്തർധാരയിൽ ഉന്തും തള്ളും സജീവമായി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും സ്ഥാനാർത്ഥിനിർണയവും അൻവറും കോൺഗ്രസിന് മറ്റൊരു കീറാമുട്ടിയായി. യുവ നേതാക്കന്മാരെ ഒക്കെ തഴഞ്ഞിട്ട് വയസ്സന്മാർക്ക് മാത്രം പരിഗണന കൊടുക്കുന്നു എന്നുള്ള മറ്റൊരു ആക്ഷേപം കോൺഗ്രസിന്റെ ഏറ്റവും വലിയ ചീത്ത പേരുകളിൽ ഒന്നായി പിന്നെയും മാറി. കോൺഗ്രസിലെ അച്ചടക്കം ഇല്ലായ്മ തന്നെയാണ് ഇത്രമാത്രം ആ പാർട്ടി അധഃപതിക്കാനും ഒരു ശക്തമായ പ്രതിപക്ഷം പോലുമായി കേരളത്തിൽ നിലകൊള്ളാനും അവർക്ക് കഴിയാതെ പോയതിന്റെ പ്രധാന കാരണം. ചൊല്ലിക്കൊട് തല്ലിക്കൊടു തള്ളിക്കള എന്നാണെങ്കിലും ഒരു പ്രസ്ഥാനത്തിനകത്ത് തള്ളിക്കളയൽ അത്ര എളുപ്പമല്ലല്ലോ അപ്പോൾ ചൊല്ലി കൊടുത്തിട്ട് ചെയ്തില്ല എങ്കിൽ തല്ലിക്കൊടുത്തു എന്നിട്ടും കാര്യമില്ല ഇനി തള്ളിക്കളയാൻ പറ്റാത്തത് കൊണ്ട് എഴുതി കൊടുത്തിരിക്കുകയാണ് ഇപ്പോൾ ആര് എവിടെ എങ്ങനെ ഇരിക്കണം എന്ന്. നേരത്തെ തന്നെ ഇനിയുള്ള കോൺഗ്രസിന്റെ പൊതു പരിപാടികളിൽ ഒക്കെ ഓരോ നേതാക്കന്മാരുടെയും കസേരകളിൽ പേരെഴുതി പതിപ്പിക്കും എന്നുള്ള ഒരു നിർദ്ദേശം വന്നിരുന്നു പരസ്പരമുള്ള ഉന്തം തള്ളും ഇല്ലാതാക്കാനാണ് ഇങ്ങനെ ഒരു നിർദ്ദേശമെന്നും അത് കർശനമായി നേതാക്കന്മാർ പാലിക്കണം എന്നും ഹയിക്കമാൻഡ് തന്നെ കേരളത്തിലെ നേതാക്കന്മാരെ അറിയിച്ചിരുന്നു
അങ്ങനെ ഒടുവിൽ അടിയില്ല, ഇടിയില്ല, തിക്കിത്തിരക്കില്ല. വേദിയിലെ കസേരയിൽ പേരു രേഖപ്പെടുത്തിയ നേതാക്കൾ എത്തുന്നതുവരെ അവ കാലി. ഡിസിസി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള കൂട്ടയിടിയിൽ ഉണ്ടായ ചീത്തപ്പേരു മായ്ക്കാൻ കോൺഗ്രസ് നേതാക്കൾ പെരുമാറ്റച്ചട്ടം അക്ഷരംപ്രതി പാലിച്ചു. ഇന്നലെ ഡിസിസിയിൽ നടന്ന കർഷക – കർഷകത്തൊഴിലാളി കോൺക്ലേവിൽ കസേരയിൽ പേരുണ്ടായിരുന്ന നേതാക്കൾ മാത്രമാണു വേദിയിൽ കയറിയത്.ഡിസിസി ഓഫിസിന്റെ ഉദ്ഘാടനത്തിൽ നേതാക്കൾ തിക്കിത്തിരക്കിയതു വിവാദമായതോടെ പൊതുപരിപാടികൾക്കു കെപിസിസി പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരുന്നു. വേദിയിലുണ്ടാകേണ്ടവരുടെ പേര് കസേരകളിൽ പതിക്കണമെന്നും മറ്റാരും വേദിയിൽ വേണ്ടെന്നുമായിരുന്നു നിർദേശം. പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള ആദ്യപരിപാടിയായിരുന്നു ഇതെന്ന് ഉന്നതനേതാക്കൾ വ്യക്തമാക്കി.ഇന്നലത്തെ പരിപാടിയിൽ തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ആയിരുന്നു ഉദ്ഘാടകൻ. അദ്ദേഹവും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും അടക്കമുള്ളവർ വേദിയിലെത്തുന്നതിനു മുൻപേ ആമുഖപ്രസംഗം തുടങ്ങിയെങ്കിലും വേദിയിലെ കസേരകൾ ഒഴിഞ്ഞുകിടന്നു. പേരെഴുതിവയ്ക്കാത്ത മറ്റു നേതാക്കളെല്ലാം സദസ്സിൽ ക്ഷമയോടെ ഇരുന്നു.ഇനി എഴുതിയ പേര് ഇളക്കി മാറ്റി ഒട്ടിക്കാൻ മുതിരാതിരുന്നാൽ മതി നേതാക്കന്മാർ .

Leave a Reply

Your email address will not be published. Required fields are marked *