Your Image Description Your Image Description

ഒമാനിലെ മസ്കറ്റ് ​ഗവർണറേറ്റിലെ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.  കോസ്റ്റ് ​ഗാർഡ് പോലീസ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *