Your Image Description Your Image Description

രാജ്യത്തെ നടുക്കിയ പഹൽകാം ഭീകരാക്രമണത്തിൽ മോദി സർക്കാരിനെ വൻ വീഴ്ച പറ്റിയെന്ന് വെളിവാക്കിക്കൊണ്ട് പല ഭാഗത്തുനിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത് തീവ്രവാദി ആക്രമണം നടന്ന ഇത്ര ദിവസം കഴിഞ്ഞിട്ടും തീവ്രവാദികളെ പിടികൂടാൻ ഇന്ത്യൻ സേനയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കണം കഴിഞ്ഞ ഒരു വർഷമായി ഈ തീവ്രവാദി ആക്രമണത്തിന് നേതൃത്വം കൊടുത്ത ഹാഷിം മൂസ താമസിച്ചത് ഇന്ത്യയിലാണ്. ഇതിനിടയിൽ മൂന്ന് ഭീകരാക്രമണങ്ങൾക്ക് ഇന്ത്യയിൽ തന്നെ ഇയാൾ ചുക്കാൻ പിടിച്ചു എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും ഈ തീവ്രവാദിയെ കണ്ടെത്താനോ വേണ്ട സുരക്ഷാ നടപടി സ്വീകരിക്കാനോ മോദി സർക്കാരിന് കഴിഞ്ഞില്ല. അതിർത്തി കടന്ന തീവ്രവാദികൾ വരുന്നത് തടയുമെന്ന് ഉറപ്പു പറഞ്ഞ നരേന്ദ്രമോദി രാജ്യത്തിനകത്ത് തീവ്രവാദികൾ നുഴഞ്ഞുകയറി ഇത്രയും ഭീകര പ്രവർത്തനങ്ങൾ നടത്തുമ്പോഴും അറിഞ്ഞില്ല എന്നു പറയുന്നത് രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് മോദി സർക്കാരിന്റെ മൂക്കിനു താഴെ വന്ന് 26 മനുഷ്യ ജീവനുകൾ ഇല്ലാതാക്കിയിട്ട് പോയപ്പോഴും അത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയല്ലാതെ വേണ്ട നടപടികളൊന്നും കൈക്കൊള്ളാൻ ഇപ്പോഴും മോദിക്ക് കഴിഞ്ഞിട്ടില്ല. രാജ്യസുരക്ഷയ്ക്ക് മോദി സർക്കാർ പുല്ലുവിലയാണ് കൽപ്പിക്കുന്നത് എന്ന് വെളിവാകുന്ന പല വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ പുറത്തുവരികയാണ്. പഹൽകാം ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു വരുന്ന വിനോദസഞ്ചാരികളാണ് തങ്ങളുടെ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ തീവ്രവാദികളുടെ സാന്നിധ്യം വെളിവാക്കുന്ന പല ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.സഞ്ചാരിയായ ഋഷി ഭട്ട് ചിത്രീകരിച്ച വിഡിയോയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത് .ഹൽഗാമിൽ ഭീകരർ വെടിയുതിർക്കുമ്പോൾ ഇതൊന്നുമറിയാതെ പകർത്തിയ സെൽഫി വീഡിയോ ആണിത്. സിപ്പ് ലൈനിലൂടെ പോകുമ്പോൾ വെടിവെപ്പ് നടക്കുന്നതും ആളുകൾ ചിതറിയോടുന്നതും വെടിയേറ്റ് വീഴുന്നതുമെല്ലാമാണ് വീഡിയോയിൽ വ്യക്തമായി കാണാം .പഹൽഹാം തീവ്രവാദി ആക്രമണം തുടങ്ങിയപ്പോൾ കാശ്മീരി സിപ് ലൈൻ ഓപ്പറേറ്റർ വെടി ഒച്ച കേൾക്കുമ്പോൾ നാലു പാടും നോക്കി ഒരു ഭാവഭേദവും ഇല്ലാതെ “അല്ലാഹു അക്ബർ” പറഞ്ഞു സിപ് ലൈൻ യാത്രക്കാരനെ യാത്ര ആക്കുന്നു. വെടി ഒച്ച കേട്ടിട്ടും ഒരു ഭാവഭേദം ഇല്ലാതെ ആണ് ഇത് ചെയ്യുന്നത്.അതിനുപുറമേ മറ്റൊരു വിനോദസഞ്ചാരി പഹൽകാം ഭീകരാക്രമണം നടക്കുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് ആ പ്രദേശം സന്ദർശിച്ചപ്പോൾ ചിത്രീകരിച്ച ഒരു വീഡിയോയിൽ ഇപ്പോൾ തീവ്രവാദികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. ഏപ്രിൽ 18 മലയാളിയായ ശ്രീജിത്ത് രമേശൻ പകർത്തിയ ദൃശ്യങ്ങളിൽ ആണ് തീവ്രവാദികളുടെ ചിത്രങ്ങൾ ഉള്ളത്. വളരെ നിസ്സാരമായി വിനോദസഞ്ചാരികൾക്കിടയിൽ കൂടി നടന്നുപോകുന്ന തീവ്രവാദികളെ കാണുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും ചോര തിളക്കുകയാണ് ഇത്രയധികം സുരക്ഷാസംവിധാനം ഉള്ള ഇന്ത്യൻ മണ്ണിലാണ് തീവ്രവാദികൾ യാതൊരു കൂസലും ഇല്ലാതെ സഞ്ചരിക്കുന്നത് എന്ന് കാണുമ്പോൾ തന്നെ എന്താണ് ഇന്ത്യൻ ഭരണസംവിധാനം ഇന്ത്യൻ ജനതയ്ക്ക് കൊടുക്കുന്ന സുരക്ഷാസംവിധാനം എന്ന് വ്യക്തമാണ്. പെട്ടെന്ന് ഈ പ്രദേശത്തേക്ക് കടന്നു കയറിയവരല്ല അവരൊന്നും കൃത്യമായി ആസൂത്രണം ചെയ്തു ദിവസങ്ങൾ ഈ പ്രദേശം സഞ്ചരിച്ചും ഇവിടെ കഴിഞ്ഞു നടപ്പിലാക്കിയ ഭീകരാക്രമണമാണ് ഇതൊന്നും വ്യക്തമാണ് ഇന്ത്യൻ സുരക്ഷാസേനയിൽ ഉള്ള ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറച്ചുകൊണ്ട് മോദി സർക്കാർ നടപ്പിലാക്കിയ നയമാണ് പഹൽഗാമിൽ ഉണ്ടായ സുരക്ഷാ വീഴ്ചയെന്നും സുരക്ഷ സൈനികരുടെ എണ്ണത്തിൽ വന്ന കുറവന്ന ആരോപിച്ചുകൊണ്ട് മോദിയുടെ പാളയത്തിൽ നിന്നുതന്നെ പലരും ഇതിനോടകം രംഗത്ത് വന്നു ഈ അവസരത്തിലാണ് ഇത്തരം വീഡിയോ ദൃശ്യങ്ങൾ കൂടി പുറത്തുവരുന്നത്. രാജ്യസുരക്ഷയാണ് ഞങ്ങളുടെ രാഷ്ട്രീയം എന്ന പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിൽ വന്നിട്ട് ഈ കാണുന്ന ദൃശ്യങ്ങൾക്ക് മോദി സർക്കാറിന് എന്ത് ഉത്തരമാണ് പറയാനുള്ളത് അറിഞ്ഞുകൊണ്ട് ബലി കൊടുത്തത് തന്നെയല്ലേ 26 ജീവനുകളെ. നാണമില്ലല്ലോ മോദി സർക്കാരെ. വോട്ടു തന്നാൽ നിങ്ങളെ വിശ്വസിച്ചു ജയിപ്പിച്ച ജനങ്ങളുടെ ജീവന് സംരക്ഷണം കൊടുക്കാൻ കഴിയില്ല എങ്കിൽ രാജിവച്ചു പുറത്തു പോകണം സർക്കാരേ.

Leave a Reply

Your email address will not be published. Required fields are marked *