Your Image Description Your Image Description

വയനാട് : ഭൂമിയുടെ ന്യായവിലയും അണ്ടര്‍വാല്വേഷന്‍ നടപടികളും അറിയാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ സജ്ജമാക്കുന്നു. സ്റ്റാളിലെത്തുന്നവര്‍ക്ക് തത്ക്ഷണം ഭൂമിയുടെ ന്യായവില അറിയാനും ആധാരങ്ങള്‍ അണ്ടര്‍വ്വാലേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഭൂമിയുടെ ന്യായവില കണ്ടുപിടിക്കാനുള്ള വെബ്‌സൈറ്റ്് അഡ്രസ് സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്റ്റാളിലെത്തി സമര്‍പ്പിക്കാം.

ഡിജിറ്റല്‍ പകര്‍പ്പുകളുടെ അപേക്ഷ തത്സമയം നല്‍കാനും സമയബന്ധിതമായി വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍, ഡെമോ സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ് സംവിധാനവും സ്റ്റാളില്‍ ക്രമീകരിക്കും. ആധാരം സ്വയം തയ്യാറാക്കല്‍, മാതൃകാ പ്രമാണങ്ങള്‍ സംബന്ധിച്ച പോസ്റ്ററുകള്‍, വകുപ്പിന്റെ നേട്ടങ്ങള്‍ സേവനങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *