Your Image Description Your Image Description

രാജ്യത്ത് എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് നിർദേശിച്ച് ആർബിഐ.കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ പൊതുജനങ്ങൾക്ക് കൂടുതൽ ലഭ്യമാക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. സെപ്റ്റംബറോടെ 75 ശതമാനം എടിഎമ്മുകളിലും അടുത്ത വർഷം മാർച്ചോടെ 90 ശതമാനം എടിഎമ്മുകളിലും 100, 200 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ റിസർവ് ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചു.

‘പൊതുജനങ്ങൾക്ക് പതിവായി ഉപയോഗിക്കുന്ന കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ, എടിഎമ്മുകളിൽ പതിവായി 100, 200 രൂപ നോട്ടുകൾ സ്റ്റോക്ക് ചെയ്യണം. ഇത് ക്രമേണ നടപ്പിലാക്കണം” ആർ ബി ഐ ആവശ്യപ്പെടുന്നു. സെപ്റ്റംബർ 30-നകം 75 ശതമാനം എടിഎമ്മുകളിലും കുറഞ്ഞത് ഒരു അറയിലെങ്കിലും മുകളിൽ പറഞ്ഞ നോട്ടുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *