Your Image Description Your Image Description

ആരും ഒന്നും പറയരുത് ഞങ്ങൾ പ്രതിപക്ഷത്ത് തന്നെ തുടരും. അങ്ങനെ തുടരുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം കേരളത്തിലെ ജനങ്ങൾ ഞങ്ങളെ മടുത്തു വെറുത്ത് ഉപേക്ഷിച്ചതാണ് എന്ന് ഞങ്ങൾക്ക് ബോധ്യമുള്ള സ്ഥിതിക്ക് ഇമ്മാതിരി ചില നിരക്കാത്ത വാദങ്ങളൊക്കെ പറഞ്ഞു പ്രതിപക്ഷമായി കാലാകാലം കേരളത്തിൽ ഞങ്ങൾ തുടരും ഇത് പറഞ്ഞത് മറ്റാരുമല്ല കോൺഗ്രസിലെ തന്നെ അതിശക്തനായ നേതാവ് രമേശ് ചെന്നിത്തലയാണ് കഴിഞ്ഞദിവസമാണ് മോഹൻലാലിന്റെ തുടരുമെന്ന് പറയുന്ന ഒരു സിനിമ റിലീസായത് മോഹൻലാലും ശോഭനയും വർഷങ്ങൾക്കുശേഷം നായകനും നായികയുമായി വന്ന ചിത്രത്തിന് ഇതിനോടകം വലിയ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തുടരും എന്നുള്ള പേരിനും. വലിയ പ്രചാരം ഇതിനോടകം ലഭിച്ചു. മിക്ക ഇടങ്ങളിലും തുടരും ഒരു പോസ്റ്റായി വന്നു ഇതിനിടയിലാണ് പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് തുടരും എന്നുള്ള ഒരു ഇടതുപക്ഷത്തിനിടയിൽ ശക്തമായി പ്രചരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തനായ കരുത്തനായ പോരാളി പിണറായി വിജയന്റെ ഭരണം കേരളത്തിൽ മൂന്നാം വട്ടവും തുടരുമെന്ന അർത്ഥത്തിൽ ഇട്ട പോസ്റ്റിനെതിരെ വലിയ സൈബർ ആക്രമണമാണ് കോൺഗ്രസുകാർ അഴിച്ചുവിട്ടത് ഇതിന് പിന്നാലെയാണ് കോൺഗ്രസിനെ തന്നെ ട്രോളി കൊണ്ടോ സ്വന്തമായി ട്രോളി കൊണ്ടോ ആണോ എന്നറിയില്ല രമേശ് ചെന്നിത്തല സ്വന്തം ഫേസ്ബുക്ക് പോസ്റ്റ് എന്നു പറഞ്ഞു തന്റെ ചിത്രം പങ്കുവെച്ചത്. അതിനു താഴെ പ്രതിപക്ഷമായി തുടരും എന്നാണോ അതോ ഇതുപോലെ വിവരക്കേട് വിളിച്ചുപറയുന്ന പാർട്ടിയായും നേതാക്കന്മാരായും തുടരുമെന്നാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് നിറയുന്നത്. പിണറായി ഭക്ഷണം തുടരുമെന്ന് പറഞ്ഞത് കേൾക്കാൻ കൊള്ളാം. പക്ഷേ രമേശ് ചെന്നിത്തല തുടരുമെന്ന് പറഞ്ഞതിന്റെ അർത്ഥമാണ് പലർക്കും മനസ്സിലാകാത്തത്. പ്രതിപക്ഷത്ത് തുടരുന്നതിനോട് ആർക്കും യാതൊരു വിയോജിപ്പും ഇല്ല കേരളത്തിൽ ഭരണപക്ഷത്തേക്ക് വരാനുള്ള യാതൊരു യോഗ്യതയും കോൺഗ്രസുകാർക്ക് ഇല്ല എന്ന് അനുദിനം അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ പഹൽകാം ഭീകരാക്രമണത്തിൽ പോലും പാക്കിസ്ഥാൻ ആയുധമായ ഉപയോഗിക്കുന്നത് കേരളത്തിലെ കോൺഗ്രസുകാരുടെ എക്സ് പോസ്റ്റാണ് എന്ന് ഓർക്കണം. അത്രമാത്രം അന്താരാഷ്ട്രതലത്തിൽ പോലും സ്വന്തം വിവരക്കേട് കൊണ്ട് ചെന്ന് എത്തിക്കാൻ കോൺഗ്രസുകാർക്ക് കഴിഞ്ഞുവെങ്കിൽ നിങ്ങൾ തുടരുക തന്നെ വേണം. വി ഡി സതീശനും രാഹുൽ ഗാന്ധിയും ആവോളം ട്രോളുകൾ വാങ്ങി കൂട്ടുന്നതിനിടയ്ക്ക് രമേശ് ചെന്നിത്തലയ്ക്ക് കൂടി തന്റെ സ്ഥാനമുറപ്പിക്കാൻ എന്തായാലും ഇതോടെ കഴിഞ്ഞിട്ടുണ്ട്..എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ കോൺഗ്രസുകാരുടെ അവസ്ഥ. വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള വേഷത്തിൽ നിന്നാണ് രമേശ് ചെന്നിത്തല ഈ ചിത്രം പങ്കുവെച്ചത് എങ്കിലും പിണറായിയുടെ തുടരുമെന്ന് പോസ്റ്ററിന് പിന്നാലെ ഇത് ചെന്നിത്തല പങ്കുവെച്ചതാണ് ഇത്രയും ട്രോളുകൾ നിറയാൻ കാരണമായത്. എന്നെ ട്രോളൻ വേറെ ആരും വേണ്ടടാ എനിക്കുതന്നെ എന്നെ ട്രോളൻ അറിയാം എന്ന മട്ടിൽ ആയിപോയി ചെന്നിത്തലയുടെ പോസ്റ്റ്. സൈബർ ലോകം എന്താണെങ്കിലും ഈ പോസ്റ്റ് ഏറ്റെടുത്തു ചിരിച്ച് കൊഴുപ്പിക്കുകയാണ്. എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന് ചെന്നിത്തലയും. വല്ല കാര്യവും ഉണ്ടായിരുന്നോ എന്ന് സതീശനും. അല്ലെങ്കിൽ തന്നെ മുകളിൽ കൂടി പോകുന്ന റോക്കറ്റ് പോലും പിടിച്ച് തങ്ങളുടെ നെഞ്ചത്തേക്ക് ഇടാൻ കണക്കിനാണ് കേരളത്തിലെ കോൺഗ്രസുകാർ ഇരിക്കുന്നത് അതിനിടയിലാണ് ഇത്തരം ചില വയ്യാവേലി കൂടി സ്വയം സൃഷ്ടിച്ചു വയ്ക്കുന്നത്. കാര്യമെന്താണെങ്കിലും ചെന്നിത്തലയുടെ ആഗ്രഹം നടക്കട്ടെ അങ്ങനെ പ്രതിപക്ഷത്ത് കാലേ കാലേ തുടരട്ടെ. കണ്ടിന്യൂ കണ്ടിന്യൂ.

Leave a Reply

Your email address will not be published. Required fields are marked *