Your Image Description Your Image Description

കോൺഗ്രസുകാർ ഒരുവിധം പറഞ്ഞ് ഒപ്പിച്ചു കൊണ്ടുവരുമ്പോൾ എല്ലാം തകർത്തു തരിപ്പണമാക്കിക്കൊണ്ട് ശശി തരൂർ രംഗത്ത് വരും ശശി തരൂർ രംഗത്ത് വരുമ്പോൾ കുറഞ്ഞപക്ഷം കയ്യിൽ കുറച്ച് രേഖകളും തെളിവുകളും ഒക്കെയുണ്ടാകും എന്നതാണ് മറ്റൊരു കാര്യം തെളിവുകൾ നിരത്തി പല കാര്യങ്ങളും ശശി തരൂർ ഡിലീറ്റ് ചെയ്യുമ്പോഴും എക്സിൽ കുറിക്കുമ്പോഴും ഒന്നും തിരുത്താൻ കോൺഗ്രസുകാർക്ക് ഒട്ടും അറിയുകയുമില്ല കഴിയുകയുമില്ല. എന്തൊക്കെയാണെങ്കിലും നിഷ്പക്ഷമായ ചില നിലപാടൊക്കെയുള്ള വ്യക്തിയാണ് ശശി തരൂർ എന്ന് പറയാതെ വയ്യ ഇപ്പോൾ ഇന്ത്യയെ മുഴുവൻ പിടിച്ചു കുലുക്കിയ ഭീകരാക്രമണത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ട് ശശി തരൂർ രംഗത്ത് വന്നിരിക്കുകയാണ്. കോൺഗ്രസുകാർ പണ്ട് മൻമോഹൻസിംഗിന്റെ കാലത്തുള്ള മോദിയുടെ പ്രസംഗം ഉൾപ്പെടെ ചുരണ്ടിയെടുത്തു കൊണ്ടുവന്ന മോദി സർക്കാരിന്റെ വൻ സുരക്ഷാ വീഴ്ചയാണ് പഹൽകാം ഭീകരാക്രമണക്കേസിൽ ഉണ്ടായത് എന്ന കാര്യം അക്കമിട്ട് തെളിവ് നിരത്തി പൊതുജനത്തിന് ബോധിപ്പിക്കാൻ ശ്രമിക്കുമ്പോൾ സാഹചര്യവും സമയവും നോക്കാതെ പ്രതികരിക്കുന്ന കോൺഗ്രസുകാരെ പഞ്ഞിക്കിട്ടു ശശി തരൂർ രംഗത്ത്. കോൺഗ്രസിനുള്ളിൽ നിന്ന് ശശി തരൂരിലെ പല പ്രാവശ്യം നിർദ്ദേശം കിട്ടിയതാണ് മറ്റ് പാർട്ടിക്കാരെ അനുകൂലിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി ഇറങ്ങിത്തിരിക്കരുത് എന്ന്. എന്നാൽ എനിക്ക് തോന്നുന്നത് ശരിയെന്ന് ഉറപ്പുണ്ടെങ്കിൽ എവിടെയും ഞാൻ പറയും എന്നെ തിരുത്തേണ്ട എന്ന നിലപാടിൽ തന്നെയാണ് തരൂർ എപ്പോഴും നിൽക്കുന്നത് ആദ്യം കോൺഗ്രസുകാരെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത് പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ശശി തരൂർ രംഗത്ത് വന്നതാണ് ഇതേ തരൂർ തന്നെ തൊട്ടു പിന്നാലെ മോദി സർക്കാരിനെ പ്രകീർത്തിച്ചു കൊണ്ടും രംഗത്തുവന്നിരുന്നു. രണ്ടു വെള്ളത്തിൽ കാലിടരുതെന്ന് ഒരു ചൊല്ലുണ്ട് ശശി തരൂർ മൂന്നു വള്ളത്തിലും കാലിടുന്ന മട്ടിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. രാഹുൽ ഗാന്ധി മാത്രമാണ് പഹൽകാം ഭീകരാക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നതുവരെ ഇതുവരെ സന്ദർശിച്ചത് എന്നുള്ള വീഡിയോ ശോക ബിജിഎം കെട്ടി എല്ലാ കോൺഗ്രസ് മാധ്യമങ്ങളും ചാനലുകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഔചിത്യം ഇല്ലാതെ ഓരോന്ന് വിളിച്ചു പറയുന്നതിനെ വിമർശിച്ചുകൊണ്ട് ശശി തരൂർ രംഗത്ത് വന്നത്.പഹൽഗാമിലെ ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂർ പറഞ്ഞു.ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ല.ഇസ്രയേലിന്‍റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി .സുരക്ഷവീഴ്ച പിന്നീട് പരിശോധിക്കണമെന്നും ഇപ്പോൾ അതിനല്ല പ്രാധാന്യമെന്നും തരൂർ പറഞ്ഞു.പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. നമ്മൾ തടയാൻ പരാജയപ്പെട്ടവയെക്കുറിച്ച് മാത്രമേ നമുക്ക് അറിയാൻ കഴിയൂ. ഇത് ഏതൊരു രാജ്യത്തും സാധാരണമാണ്. പരാജയങ്ങളുണ്ടായിരുന്നു, അത് സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ നമ്മുടെ പ്രധാന ശ്രദ്ധ അതായിരിക്കരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.എന്നാൽ അതേസമയം മോദി സർക്കാർ പഹൽകാം ഭീകരാക്രമണം ഫോട്ടോ ബാങ്ക് ആക്കി മാറ്റുന്നതിനെതിരെ യാതൊരുവിധ പരാമർശങ്ങളും തരൂർ നടത്തിയിട്ടില്ല. സൗദി സന്ദർശനം മതിയാക്കി നരേന്ദ്രമോദി ബീഹാറിലെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് പോയത് അവിടെവച്ച് ഇന്ത്യയുടെ മഹാദുരന്തത്തിൽ അപലപിച്ചുകൊണ്ട് രാഷ്ട്രീയ താൽപര്യത്തോടെ പ്രസംഗം നടത്തിയതിനെയോ പോലും ശശി തരൂർ കണ്ടഭാവം നടിച്ചിട്ടില്ല. ഇതിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശക്തമായ ഭാഷയിൽ വിമർശന ഉന്നയിക്കുമ്പോഴാണ് കണ്ണടച്ചിരുട്ടാക്കി കൊണ്ട് ശശി തരൂർ മോദിയെ പ്രകീർത്തിക്കുന്ന തരത്തിൽ ഇപ്പോൾ രംഗത്ത് വന്നത്. രാജ്യം ഒരു വലിയ വിപത്തിനെ നേരിടുമ്പോൾ ഒന്നിച്ചു നിൽക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ മത നേതാക്കന്മാരും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതു തന്നെയാണ്. പക്ഷേ അതേസമയം ഉണ്ടാകുന്ന സുരക്ഷാ വീഴ്ചയും അതിന്റെ കാരണങ്ങളും ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസിന് കഴിഞ്ഞില്ല എങ്കിൽ ഇത്തരത്തിൽ തുടർച്ചയായുള്ള പല ആക്രമണങ്ങൾക്കും ഇന്ത്യൻ ജനത നിന്നു കൊടുക്കേണ്ടി വരും എന്ന കാര്യം പോലും വിസ്മരിച്ചു കൊണ്ടാണ് ബിജെപിയെ പ്രകീർത്തിക്കുന്ന പോലെ ശശി തരൂർ ഇപ്പോൾ കുറിച്ചത്.പിണറായി സ്തുതി നടത്തുന്നവരെ ഒക്കെ കടന്നാക്രമിക്കുന്ന കോൺഗ്രസ് നേതൃത്വം പിണറായി സ്തുതിയും മോദി സ്തുതിയും തരാതരം പോലെ മാറ്റിയും മറിച്ചും നടത്തുന്ന ശശി തരൂരിനെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുന്നത് ഇനിയുള്ള ഇത്തരം പരാമർശങ്ങളിൽ എന്ന് കാത്തിരുന്ന് കാണാം

Leave a Reply

Your email address will not be published. Required fields are marked *