Your Image Description Your Image Description

വി ഡി സതീശൻ പ്രതിപക്ഷനേതാവ് ആയിരിക്കുന്നതാണ് കേരളത്തിലെ കോൺഗ്രസുകാരുടെ അധപതനത്തിന് ഒരു തരത്തിൽ കാരണം .ഹൈക്കമാണ്ടിൽ ഇരുന്നു രാഹുൽഗാന്ധി ആവശ്യത്തിന് സ്വയം കോമാളി പരിവേഷം കെട്ടാൻ തരത്തിലുള്ള വാദങ്ങൾ നടത്തുന്നുണ്ട്. കേരളത്തിൽ അതിനുപകരം വി ഡി സതീശനും ഉണ്ട്. രണ്ടാളും കൂടി ചേരുമ്പോൾ തന്നെ കോൺഗ്രസ് അടപടലം ന*** നാണംകെട്ടാണ് മുന്നോട്ടുപോകുന്നത്. ഇപ്പോൾ പിണറായി വിജയനെതിരെ വീണ്ടും ശക്തമായ ചില ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരിക്കുകയാണ്. ആരോപണങ്ങൾ കേട്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ല. ബിജെപിയുമായുള്ള ബന്ധം തിരഞ്ഞെടുപ്പിന് മുന്‍പ് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് എന്ന് ആണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതിയ വാദം.അതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ബ്രേക്ക് ഫാസ്റ്റ് നല്‍കിയത് അത്രേ.അതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിന്നര്‍ പരിപാടി പ്ലാന്‍ ചെയ്തതെന്നും അദ്ദേഹം പറവൂരില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.സതീശന് ചിലപ്പോൾ മുഖ്യമന്ത്രിയായി പരിചയമില്ലാത്തതുകൊണ്ട് ആകാം ഇത്തരം അസംബന്ധങ്ങൾ വിളിച്ചു പറയുന്നത്. ഇത് കേട്ടാൽ രണ്ടു കാര്യമാണ് തോന്നുന്നത് ഇനി ഈ ബിജെപിക്കാർ ഒക്കെ പട്ടിണിയിലായിരുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. ആ പട്ടിണി കിടക്കുന്നതിൽ ഏറ്റവും ഗതികെട്ട് പട്ടിണി കിടക്കുന്നത് കേന്ദ്ര ധന മന്ത്രി നിർമല സീതാ രാമൻ ആണെന്ന് തോന്നും സതീശന്റെ വാക്കുകൾ കേട്ടാൽ. അതോ ഇനി പിണറായി വിജയൻ രാവിലെ ബ്രേക്ക് ഫാസ്റ്റും കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോയി കൊടുത്തു എന്നാണോ സതീശൻ ഉദ്ദേശിച്ചത് എന്നും അറിയില്ല സാധാരണ നേതാക്കന്മാർ പരസ്പരം കാണുമ്പോൾ ഇത്തരത്തിലുള്ള ലഘു ഭക്ഷണങ്ങൾ കഴിക്കലും ചർച്ചയും ഒക്കെ പതിവാണ് എന്ന് സതീശൻ ഇനിയെങ്കിലും ഒന്ന് അറിയുന്നത് നല്ലതാണ്. നിർമ്മല സീതാരാമനെ പിണറായി ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു എന്നല്ല പിണറായി നിർമ്മലാ സീതാരാമന് സന്ദർശിച്ചപ്പോൾ അവിടെ ലഘുഭക്ഷണം കഴിക്കാനുള്ള ക്ഷണവും കൂടി കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു എന്നതാണ്. കഴിഞ്ഞ ദിവസത്തെ മുണ്ടുടുക്കലും മുണ്ട് പറിക്കലും ഒക്കെ കഴിഞ്ഞതിനുശേഷം ആണ് സതീശൻ പുതിയ കോമഡി സ്ക്രിപ്റ്റുമായി ഇറങ്ങിയിരിക്കുന്നത്. ഈ കേരളത്തിൽ എത്രമാത്രം ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളുണ്ട് അതെങ്ങനെയാണ് എന്തൊക്കെയാണ് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ ഏതൊക്കെ മേഖലയിലാണ് ഇനിയും വികസനം നടത്തേണ്ടതെന്നും അതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്ന ചെയ്യുന്നു ചെയ്യരുതെന്നോ ഒന്നും സതീശന് ധാരണയില്ല. പിആർടിയും പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ രാജീവിന് കഴിയുന്നില്ല എന്ന് കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ പിആർടിയും പറയുന്നതിനപ്പുറം ഒന്നും പറയാൻ സതീശനും അറിയില്ല. ഇതൊക്കെയാണോ ഒരു പ്രതിപക്ഷനേതാവ് ഭരണ പാർട്ടിക്കെതിരെ ഉന്നയിക്കേണ്ട ആരോപണങ്ങൾ. അതോ ഇനി പിണറായി സർക്കാരിനെതിരെ പറയാൻ ഒന്നുമില്ലാത്തതുകൊണ്ട് ഇത്തരം കൊതിയും നുണയും പറയാം എന്ന് ചിന്തിക്കുന്നതാണോ എന്നുമറിയില്ല. എന്താണെങ്കിലും ഒരു പ്രതിപക്ഷനേതാവിന് ചേർന്ന വിവാദങ്ങൾ അല്ല സതീശൻ ഉണ്ടാക്കുന്നത് എന്ന് കോൺഗ്രസുകാർ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്താൽ നന്നായിരുന്നു. കേവലം ഒരു ബ്രേക്ക് ഫാസ്റ്റ് കൊടുത്താൽ അടപടലം തലയും കുത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒക്കത്ത് വയ്ക്കുന്നവരാണോ ബിജെപിക്കാർ. അതോ ഇനി പിണറായി വിജയൻ ആ ബ്രേക്ക് ഫാസ്റ്റിൽ വല്ല കൂടോത്രവും ചെയ്തു നിർമ്മലാ സീതാരാമന് കൊടുത്തതാണോ. എന്തൊക്കെയാണ് സതീശന്റെ വിലകുറഞ്ഞ വിശ്വാസപ്രമാണങ്ങൾ.മെയ് ആദ്യവാരം ഡല്‍ഹിയില്‍ ഉച്ചയൂണ് കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം എന്നാണ് സതീശൻ പറയുന്നത്.ബ്രേക്ക് ഫാസ്റ്റ്- ലഞ്ച്- ഡിന്നര്‍ പരിപാടികള്‍ സംഘടിപ്പിച്ച് ബിജെപിയുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത് എന്നും ഡിന്നറില്‍ നിന്നും ഗവര്‍ണര്‍മാര്‍ പിന്‍മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സതീശന്‍ പറഞ്ഞു.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണം നേരിടുന്ന കെഎം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് അപമാനമാണ് എന്നും സംസ്ഥാനം കടക്കെണിയിലാണെന്നു പറയുന്നത് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നും സതീശൻ കൂട്ടിച്ചേർത്തു .2016-ല്‍ 1.67 ലക്ഷം കോടി രൂപയായിരുന്ന കടം പത്ത് വര്‍ഷം കഴിയുമ്പോള്‍ ആറ് ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ആശുപത്രികളില്‍ മരുന്നില്ല, സപ്ലൈകോയില്‍ സാധനങ്ങളില്ല, നെല്ല് സംഭരണത്തിന് പണം നല്‍കുന്നില്ല, സാമൂഹിക സുരക്ഷാ പെന്‍ഷനുകളും മുടങ്ങി. അഞ്ച് നയാപൈസ കയ്യില്‍ ഇല്ലാത്ത സര്‍ക്കാരാണ് വാര്‍ഷികം ആഘോഷിച്ച് ആര്‍ഭാടം നടത്തുന്നത് എന്നും
ഈ ആര്‍ഭാടം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം എന്നും പറഞ്ഞ സതീശൻ ആശാവര്‍ക്കര്‍മാര്‍ സമരത്തിലാണ്, ഒരു കാലത്തും നടന്നിട്ടില്ലാത്ത തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്, ഒഴിവുകള്‍ ഉണ്ടായിട്ടും പിഎസ്‌സി റാങ്ക് ലിസ്റ്റില് നിന്നും നിയമനം നടക്കുന്നില്ല, ഈ സാഹചര്യത്തില്‍ ആര്‍ഭാടം നിര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *