Your Image Description Your Image Description

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി. ഇന്ന് രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്.

പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനോടൊപ്പമായിരുന്നു ശ്രീനാഥ് എത്തിയത്. ഇവരെ കൂടാതെ, മോഡൽ സൗമ്യസൗമ്യയും ചോദ്യം ചെയ്യലിന് എത്തി .ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും ഇ​വി​ടെ​ ല​ഹ​രി​വി​മു​ക്ത ചി​കി​ത്സ​യി​ലാ​ണെ​ന്നും ഷൈ​ന്‍ എ​ക്‌​സൈ​സ് സം​ഘ​ത്തെ അ​റി​യി​ച്ചു. ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യ​തി​നാൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നും ഷൈ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോട് പറഞ്ഞു.

അതെ സമയം, ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താനയ്ക്ക് (ക്രിസ്റ്റീന-41) രണ്ടു നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *